‘വഖഫ് ഭൂമി പിടിച്ചെടുക്കുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്യുന്നു, അടിയന്തര സ്റ്റേ വേണം’; സമസ്ത വീണ്ടും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വിവാദ വഖഫ് നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ വീണ്ടും സുപ്രീംകോടതിയിൽ. നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുന്നതായും കെട്ടിടങ്ങൾ തകർക്കുന്നതായും സമസ്ത നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

വഖഫ് വിഷയത്തിൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ല. വഖഫ് ഭൂമികൾ സംസ്ഥാന സർക്കാരുകൾ പിടിച്ചെടുക്കുന്നു. ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ തകർക്കുന്നു. ഉത്തർപ്രദേശിലെ ബൈറൂച്ച്, സിദ്ധാർഥ് നഗർ, ഹൈദരാബാദ് എന്നിവിടങ്ങളാണ് വിവാദ വഖഫ് നിയമത്തിന്‍റെ മറവിൽ ഭൂമികൾ പിടിച്ചെടുക്കുന്നതെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ നീണ്ട കാലയളവാണ് വന്നിട്ടുള്ളത്. വാദം പൂർത്തിയായ കേസിൽ ഇടക്കാല ഉത്തരവ് ഇതുവരെ കോടതി പുറപ്പെടുവിച്ചിട്ടില്ല. കോടതിക്ക് മുമ്പാകെ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ നിലവിൽ പാലിക്കുന്നില്ല. അതിനാൽ വിവാദ നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സമസ്ത അപേക്ഷയിൽ പറയുന്നു.

കഴിഞ്ഞ മേയ് മാസത്തിലാണ് വഖഫ് നിയമത്തിനെതിരായ ഹരജികളിൽ വാദം പൂർത്തിയാക്കിയ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിയത്.

വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികൾ കഴിഞ്ഞ ഏപ്രിലിൽ പരിഗണിച്ച സുപ്രീംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മേയ് അഞ്ച് വരെ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ​ ചെയ്യുകയോ കേന്ദ്ര വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനങ്ങൾ നടത്തുകയോ ചെയ്യി​ല്ലെന്നും ഏ​പ്രിൽ 17ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പു നൽകി.

ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്‍റ് മൗലാന അര്‍ഷദ് മദനി, എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എം.എല്‍.എ അമാനത്തുല്ലാ ഖാന്‍, എ.പി.സി.ആര്‍, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, അഞ്ജും കാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്‍.ജെ.ഡി എം.പി മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.

അതേസമയം, വ​ഖ​ഫ് ഇ​സ്‍ലാം മ​ത​ത്തി​ന്റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മ​ല്ലെ​ന്ന നിലപാടാണ് കേസിന്‍റെ വിചാരണവേളയിൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ്വീകരിച്ചത്. ഉ​പ​യോ​ഗ​ത്തി​ലൂ​ടെ​യു​ള്ള വ​ഖ​ഫ് ഒ​രി​ക്ക​ൽ ഭ​ര​ണ​കൂ​ടം കൊ​ടു​ത്ത അ​വ​കാ​ശ​മാ​ണ്. നി​യ​മം വ​ഴി അം​ഗീ​ക​രി​ച്ച അ​വ​കാ​ശം മ​റ്റൊ​രു നി​യ​മ​ത്തി​ലൂ​​ടെ സ​ർ​ക്കാ​റി​ന് തി​രി​ച്ചെ​ടു​ക്കാ​മെ​ന്നും മൗ​ലി​കാ​വ​കാ​ശം ല​ഭി​ക്കി​ല്ലെ​ന്നുമാണ് സ​ർ​ക്കാ​റി​നു​ വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ബോ​ധി​പ്പി​ച്ചത്.

ഹി​ന്ദു എ​ൻ​ഡോ​വ്മെ​ന്റ് സ്വ​ത്ത് മ​ത​പ​ര​മാ​യ ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​നാ​കൂ. എ​ന്നാ​ൽ, ഇ​സ്‍ലാം മ​ത​ത്തി​ലെ വ​ഖ​ഫ് മ​ത​കാ​ര്യ​ങ്ങ​ൾ​ക്കും സ്കൂ​ൾ ​പോ​ലെ അ​ല്ലാ​ത്ത​വ​ക്കും ഉ​പ​യോ​ഗി​ക്കാം. അ​തി​നാ​ലാ​ണ് വ​ഖ​ഫ് ബോ​ർ​ഡി​ൽ അ​മു​സ്‍ലിം​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ മ​റു​പ​ടി ന​ൽ​കി.

വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം അ​നു​സ​രി​ച്ച് കേ​ന്ദ്ര വ​ഖ​ഫ് കൗ​ൺ​സി​ലി​ൽ 22 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ​ര​മാ​വ​ധി നാ​ല് പേ​രാ​ണ് അ​മു​സ്‍ലിം​ക​ൾ. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡു​ക​ളി​ലെ 11 അം​ഗ​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​വ​രെ അ​മു​സ്‍ലിം​ക​ളാ​കാം. അ​തി​നാ​ൽ, അ​മു​സ്‍ലിം അം​ഗ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​മാ​ണ്. വ​ഖ​ഫ് ബോ​ർ​ഡു​ക​ളി​ൽ ഇ​ത​ര​മ​ത​സ്ഥ​ർ അം​ഗ​മാ​കു​ന്ന​ത് അ​തി​ന്റെ സ്വ​ഭാ​വ​ത്തെ മാ​റ്റു​ന്നി​ല്ല. അ​വ​ർ ബോ​ർ​ഡി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത് മ​തേ​ത​ര സം​വി​ധാ​നം നി​ല​നി​ർ​ത്തു​മെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സം​ര​ക്ഷി​ത സ്മാ​ര​ക​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​മാ​ണ്. പ​ല പു​രാ​ത​ന സ്മാ​ര​ക​ങ്ങ​ളും പി​ന്നീ​ട് വ​ഖ​ഫു​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​താ​ണ്. വ​ഖ​ഫ് അം​ഗ​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത് പു​രാ​ത​ന സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു. സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു​ ക​ഴി​ഞ്ഞാ​ൽ വ​ഖ​ഫ് അ​തി​ന്റെ അ​ടി​സ്ഥാ​ന ​സ്വ​ഭാ​വ​ത്തി​ന് വി​രു​ദ്ധ​മാ​യ ഒ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മാ​ത്ര​മേ ഭേ​ദ​ഗ​തി​യി​ലെ സെ​ക്ഷ​ൻ മൂ​ന്ന് ഡി ​പ​റ​യു​ന്നു​ള്ളൂ. മ​ത​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് തു​ട​രും. സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കു​മെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും​ കേ​ന്ദ്രം വാ​ദി​ച്ചു.

ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ മൂ​ന്ന് (ഇ) ​ആ​ദി​വാ​സി ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ​മി​ട്ടി​ട്ടു​ള്ള​താ​ണ്. പ​ട്ടി​ക​വ​ർ​ഗ-​ആ​ദി​വാ​സി ഭൂ​മി​യു​ടെ സം​ര​ക്ഷ​ണം ഭ​ര​ണ​ഘ​ട​ന​യു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. സ​ർ​ക്കാ​ർ ഭൂ​മി​യാ​ണോ എ​ന്ന ത​ർ​ക്ക​ത്തി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ക്കു​മെ​ന്നും എ​ന്നാ​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം തീ​രു​മാ​നി​ക്കാ​ൻ കോ​ട​തി​ക്കേ ക​ഴി​യൂ എ​ന്നും തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി. ഹ​ര​ജി​ക​ളി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

Tags:    
News Summary - Samastha again moves Supreme Court seeking immediate stay on controversial Waqf law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.