പുണെ: പുണെയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ കാരണം തിരികെ വിമാനത്താവളത്തിലേക്ക് മടങ്ങി അടിയരമായി ലാൻഡ് ചെയ്തു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെ ഇറക്കിയെന്നും സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വിടി-എസ്എൽജി രജിസ്ട്രേഷൻ ഉള്ള സ്‌പൈസ് ജെറ്റ് ബോയിങ് 737 വിമാനമാണ് സാങ്കേതിക തകരാർ കാരണം പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റിന്റെ വിവര പ്രകാരം, എസ്.ജി 937 വിമാനം പുണെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടേണ്ട സമയത്തിൽ നിന്ന് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ഡൽഹിയിൽ രാവിലെ 8.10ന് ഇറങ്ങേണ്ടതായിരുന്നു.
യാത്രക്കാരെ ഇതര വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുകയോ മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയോ ചെയ്യുമെന്ന് ജെറ്റ് എയർവെയ്സ്‍ പ്രസ്താവനയിതിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.