ന്യൂഡൽഹി: കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. രാജ്യത്തെ പൊതുഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിൻ സർവീസായ വന്ദേ ഭാരത് എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തി. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് തീരുമാനം.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്) നിർമിച്ച ട്രെയിൻ കോച്ചുകളുമായി 2019 ഫെബ്രുവരി 17നാണ് രാജ്യത്ത് വന്ദേ ഭാരത് പ്രീമിയം ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നിലവിൽ എട്ട് മുതൽ 16 റെക്സ് കോച്ചുകളുമായാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്.
16 കോച്ചുകളുള്ള ട്രെയിന് അധികമായി നാല് കോച്ചുകൾ അനുവദിക്കുന്നതോടെ 20 കോച്ചുകളുമായി സർവീസ് വിപുലപ്പെടുത്താൻ വന്ദേ ഭാരത് എക്സ്പ്രസിന് സാധിക്കും. കൂടാതെ എട്ട് കോച്ചുകളുള്ള ട്രെയിനിന് അധികമായി എട്ട് കോച്ചുകൾ കൂടെ അനുവദിക്കുന്നതോടെ 16 കോച്ചുകളുമായി സർവീസ് നടത്തി വരുമാനം വർധിപ്പിക്കാനും റെയിൽവേക്ക് സാധിക്കും.
അധിക കോച്ചുകളുമായെത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ
- ട്രെയിൻ നമ്പർ - 22435/22436 വാരാണസി - ന്യൂഡൽഹി - വാരാണസി
- ട്രെയിൻ നമ്പർ - 22439/22440 ന്യൂഡൽഹി- കത്ര- ന്യൂഡൽഹി
- ട്രെയിൻ നമ്പർ - 20901/20902 മുംബൈ സെൻട്രൽ- ഗാന്ധിനഗർ- മുംബൈ സെൻട്രൽ
- ട്രെയിൻ നമ്പർ - 20833/20834 വിശാഖപട്ടണം-സെക്കന്തരാബാദ്-വിശാഖപട്ടണം
- ട്രെയിൻ നമ്പർ -20977/20978 അജ്മീർ- ചണ്ഡീഗഢ്- അജ്മീർ
- ട്രെയിൻ നമ്പർ -20633/20634 തിരുവനന്തപുരം- കാസർകോട്- തിരുവനന്തപുരം
- ട്രെയിൻ നമ്പർ -22895/22896 ഹൗറ-പുരി-ഹൗറ
- ട്രെയിൻ നമ്പർ -22347/22348 ഹൗറ- പട്‌ന- ഹൗറ
- ട്രെയിൻ നമ്പർ -22415/22416 വാരണാസി- ന്യൂ ഡൽഹി- വാരാണസി
- ട്രെയിൻ നമ്പർ -22477/22478 ന്യൂഡൽഹി- കത്ര- ന്യൂ ഡൽഹി
- ട്രെയിൻ നമ്പർ - 22425/22426 അയോധ്യ കാൻറ്റ് - ആനന്ദ് വിഹാർ ടെർമിനൽ- അയോധ്യ
- ട്രെയിൻ നമ്പർ - 20707/20708 സെക്കന്തരാബാദ്-വിശാഖപട്ടണം-സെക്കന്തരാബാദ്
- ട്രെയിൻ നമ്പർ - 20627/20628 ചെന്നൈ എഗ്മോർ–നാഗർകോവിൽ–ചെന്നൈ എഗ്മോർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.