ന്യൂഡൽഹി: ഏഴു വർഷം നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ വെള്ളത്തിലലിയുന്ന വളം നിർമിച്ച് ഇന്ത്യ. ഇന്ത്യയുടെ സ്വന്തം അസംസ്കൃത വസ്തുക്കളും സാങ്കേതികതയും ഉപയോഗിച്ച് മൈൻ മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു ഈ മേഖലയിലെ ഗവേഷണം. വ്യാപകമായി വളം ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയെ
വളം കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഈ ഗവേഷണത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സോലുബിൾ ഫെർട്ടിലൈസർ ഇൻഡസ്ട്രി അസോസിയേഷൻ പ്രസിഡൻറ് രജിബ് ചക്രവർത്തി പറയുന്നു.
വളത്തിനായി ഇന്ത്യ ചൈനയെ കൂടുതലായി ആശ്രയിക്കുന്ന അവസ്ഥയാണ് നിലവിൽ. ഇപ്പോൾ രാജ്യം 80 ശതമാനം പ്രത്യേകതയുള്ള വളവും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ബാക്കിയുള്ള 20 ശതമാനത്തിൽ തന്നെ പലതും വളഞ്ഞ വഴിയിൽ ചൈനയിൽ നിന്നു തന്നെയാണ് എത്തുന്നതും.
2005 മുതൽ പടിപടിയായി അത് വർധിച്ചു വരികയുമാണ്. ഇന്ത്യൻ മാർക്കറ്റിനായി യുറോപ്യൻ കമ്പനികൾ വളമെത്തിക്കാനായി പ്രധാനമായും ആശ്രയിച്ചതും ചൈനയെ തന്നെയായിരുന്നു.
രണ്ടു വർഷത്തിനകം തന്നെ ഇന്ത്യയുടെ സ്വന്തം വളം മാർക്കറ്റിലെത്തുമെന്നാണ് കരുതുന്നത്. വൻകിട ഉൽപാദനം നടത്തേണ്ടതുണ്ട്. ഇതിനായി സംയുക്ത സംരംഭത്തിനായി ശ്രമങ്ങൾ നടക്കുകയാണ്.
ഏതെങ്കിലും തരത്തിലുള്ള വിഷവാതകങ്ങൾ പുറത്തേക്ക് വമിക്കാത്ത തരത്തിലുള്ള സാങ്കേതികതയാണ് ഈ വളം നിർമാണത്തിൽ ഉപയോഗിക്കുക. അതിനാലാണ് മൈൻ മന്ത്രാലയം ഇതുമായി സഹകരിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.