പ്രമോദ് നാരയണൻ എം.എൽ.എ

മൂവാറ്റുപുഴ റോഡിന് നാശനഷ്ടം വരുത്തിയ സ്വകാര്യ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണം- പ്രമോദ് നാരായൺ എം.എൽ.എ

റാന്നി: പുനലൂർ-മൂവാറ്റുപുഴ റോഡിന് നാശനഷ്ടം ഉണ്ടാക്കിയ സ്വകാര്യ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു.

പുനലൂർ-മൂവാറ്റുപുഴ റോഡിൽ വൈക്കത്തിനു സമീപം റോഡിന്റെ മധ്യഭാഗം ഇടിഞ്ഞു താഴാൻ കാരണമാകുന്ന തരത്തിൽ അശാസ്ത്രീയമായാണ് കേബിൾ സ്ഥാപിക്കൽ പ്രവർത്തി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവശ്യം ചൂണ്ടിക്കാട്ടി കെ.എസ്.ടി.പി ചീഫ് എൻജിനീയർ, ജില്ല കലക്ടർ എന്നിവർക്ക് കത്തു നൽകി.

തിങ്കളാഴ്ച ഉച്ചയോടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യമില്ലാതെ സ്വകാര്യ കമ്പനിയുടെ തൊഴിലാളികൾ കേബിൾ സ്ഥാപിക്കുന്നതിനായി റോഡിന്റെ സൈഡിൽ പ്രവർത്തികൾ നടത്തിയത്. ഇതിനിടെയുണ്ടായ അശ്രദ്ധ മൂലം കുടിവെള്ള പൈപ്പ് ലൈനുകൾ തകർന്ന് റോഡിന്റെ മധ്യഭാഗത്തേക്ക് വെള്ളം എത്തുകയും റോഡ് ഇടിഞ്ഞു താഴുകയുമായിരുന്നു.

ഗുരുതരമായ അനാസ്ഥയാണ് കമ്പനിയിൽ നിന്നുണ്ടായത്. ഇതുമൂലം റോഡിനും പൈപ്പ് ലൈനും ഉണ്ടായ നാശനഷ്ടങ്ങൾ ബന്ധപ്പെട്ട കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. തുടർപ്രവൃത്തികൾ കെ. എസ്.ടി.പി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രമേ നടത്താവൂ എന്നും അ​ദ്ദേഹം നിർദ്ദേശിച്ചു. 

Tags:    
News Summary - Action should be taken against the private company that damaged the Muvattupuzha road - Pramod Narayan MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.