കോഴിക്കോട്: മീഡിയവണും കോഴിക്കോട് ഹൈലൈറ്റ് മാളും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് പുരുഷവിഭാഗത്തിലും ഫ്രണ്ട്സ് പെരുവയൽ വനിതാ വിഭാഗത്തിലും വിജയികളായി. ഹൈലൈറ്റ് ഒന്നിച്ചോണത്തിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ ജാസ് വണ്ടൂരും, വനിതാ വിഭാഗത്തില്‍ നവോദയ മടവൂരും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മൂന്നാം സ്ഥാനത്തെത്തിയത് കെ.വൈ.എം പുളിക്കലും (പുരുഷ വിഭാഗം), എം.കെ ബ്രദേഴ്സ് കീഴ്‍മാടും (വനിതാ വിഭാഗം). 80,000 രൂപയുടെ സമ്മാനങ്ങളാണ് വിജയികളായ ടീമുകൾക്ക് വിതരണം ചെയ്തത്. 16 പുരുഷ ടീമുകളും 6 വനിതാ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. മീഡിയ വൺ മീഡിയ സൊല്യൂഷൻസ് ഹെഡ് ബിജോയ് ചന്ദ്രൻ, ഹൈലൈറ്റ് മാൾ മാർക്കറ്റിങ് മാനേജർ തൻവീർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഓണാഘോഷത്തിന്‍റെ ഭാഗമായിട്ടാണ് 'ഹൈലൈറ്റ് ഒന്നിച്ചോണം 2025' ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഏഴുവരെ സംഘടിപ്പിച്ചിരിക്കുന്നത്. പാചകവും വാചകവുമായി രാജ് കലേജ് നയിക്കുന്ന പാചകമത്സരം (സെപ്റ്റം 2), ഏഴാംക്ലാസുവരെയുള്ള കുട്ടികൾക്കായി ചിത്രരചനാമത്സരം (സെപ്റ്റം 3), ആഘോഷം കളറാക്കാൻ വിദ്യാർഥികൾ ഭാഗമാകുന്ന ക്യാമ്പസ് ഫെസ്റ്റ് (സെപ്റ്റം 4), വിവിധ കേരളീയ കലാരൂപങ്ങളും കലാപരിപാടികളുമായി കേരളീയം (സെപ്റ്റം 5), കൂടാതെ രണ്ട് ദിവസത്തെ മ്യൂസിക് ഫെസ്റ്റ് (സെപ്റ്റം 6,7) തുടങ്ങി വിവിധ പരിപാടികൾക്ക് ഈ ദിവസങ്ങളില്‍ ഹൈലൈറ്റ് വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.