അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും; ഫോറൻസിക്​ ഫലം ഇനിയും ലഭിച്ചില്ല

ഷാർജ: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാ​ഗം സ്വദേശി അതുല്യ (30)യുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. പോസ്റ്റ്​മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും ഫോറൻസിക് ഫലം ഇനിയും ലഭിക്കാത്തതാണ് കാരണം. ഷാർജയിലെ ഫോറൻസിക്​ കേന്ദ്രത്തിലാണ്​ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്​. ഷാർജയിൽ വെള്ളി, ശനി, ഞായർ വാരാന്ത്യ അവധി ആയതിനാൽ ഫോറൻസിക് ഫലം ലഭിക്കാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. അതുല്യയുടെ മൃതദേഹത്തിലെ പാടുകൾ വിശദമായി പരിശോധിക്കും.

മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോ​ദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്​ അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷിന്‍റെ ഉപദ്രവം മൂലമാണ്​ യുവതി ആത്​മഹത്യ ചെയ്തതെന്നാണ്​ ബന്ധുക്കളുടെ ആരോപണം. സംഭവം നടന്ന ദിവസം രാത്രി അതുല്യയുമായി സതീഷ്​ വഴക്കിട്ടിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഇയാൾ കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി യു.എ.ഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബൈയിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. 

Tags:    
News Summary - Atulya's body to be brought back home delayed; forensic results not yet received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.