ആലപ്പുഴയിൽ ചികിത്സയിലായിരുന്ന കോളറ രോഗി മരിച്ചു

ആലപ്പുഴ: കോളറ ബാധിതനായി ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം പുത്തൻപറമ്പിൽ പി.ജി. രഘു (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ഗുരുതരാവസ്ഥയിരുന്ന രഘു വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയത്. രഘുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രാജി, മകൾ: ശിവ പാർവ്വതി (ഒന്നാം വർഷ നഴ്സിങ് വിദ്യാർഥി, ബാംഗ്ലൂർ). 

കോളറ രോഗം കണ്ടെത്തിയതിനെ തുടർന്ന് തലവടിയിലെ കിണറുകളിൽ നിന്നും മറ്റ് ജലസ്രോതസുകളിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ജലത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിൽ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച ക​വ​ടി​യാ​ര്‍ മു​ട്ട​ട സ്വ​ദേ​ശി​യാ​യ 63കാ​ര​ൻ മ​രി​ച്ചിരുന്നു. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ രോഗം സ്ഥിരീകരിച്ചത്.

2024 ജൂ​ലൈ​യി​ലാ​ണ്​ സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വു​മൊ​ടു​വി​ൽ കോ​ള​റ രോഗം റി​​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. അ​തും ത​ല​സ്ഥാ​ന ജി​ല്ല​യി​ലാ​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ കെ​യ​ർ​ഹോ​മി​ലെ 10 അ​ന്തേ​വാ​സി​ക​ളും ജീ​വ​ന​ക്കാ​ര​നു​മ​ട​ക്കം 11 പേ​ർ​ക്കാ​ണ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ ഹോ​മി​ൽ 26കാ​ര​ൻ മ​രി​ച്ചെ​ങ്കി​ലും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കാ​നാ​യി​രു​ന്നി​ല്ല.

കോ​ള​റ ജ​ല​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗം

ജ​ല​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് കോ​ള​റ. വി​ബ്രി​യോ കോ​ള​റേ എ​ന്ന ബാ​ക്റ്റീ​രി​യ​യാ​ണ് രോ​ഗം പ​ര​ത്തു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടു​ക​ളി​ൽ ​നി​ന്ന്​ ല​ഭി​ക്കു​ന്ന വെ​ള്ളം, ആ​ഹാ​രം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്.

പ്ര​ധാ​ന രോഗല​ക്ഷ​ണ​ങ്ങ​ൾ

വ​യ​റി​ള​ക്ക​വും ഛർ​ദി​യു​മാ​ണ് കോ​ള​റ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ര​ക്ത​സ​മ്മ​ർ​ദം കു​റ​യു​ക, ത​ല​ക​റ​ക്കം, നാ​വി​നും ചു​ണ്ടു​ക​ൾ​ക്കു​മു​ണ്ടാ​കു​ന്ന വ​ര​ൾ​ച്ച, ക​ണ്ണു​ക​ൾ താ​ണു​പോ​കു​ക, ബോ​ധ​ക്കേ​ട് എ​ന്നി​വ കോ​ള​റ​യു​ടെ ഗു​രു​ത​ര​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

Tags:    
News Summary - Cholera patient undergoing treatment in Alappuzha dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.