പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി; അന്വേഷണം തുടങ്ങി സൈബർ പൊലീസ്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി. കമ്പ്യൂട്ടർ പ്രോഗ്രാമുകളിലും ഡാറ്റകൾക്കും ഹാക്കർ മാറ്റം വരുത്തിയിട്ടുണ്ട്. ജൂൺ 13ന് മുമ്പുള്ള ദിവസങ്ങളിലാണ് ഹാക്കിങ് നടന്നിട്ടുള്ളത്.

ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസർ ബി. മഹേഷിന്‍റെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ കമ്പ്യൂട്ടർ സംവിധാനം പ്രവർത്തനരഹിതമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഹാക്കിങ് എന്ന് പരാതിയിൽ പറയുന്നു.

ഏതെല്ലാം വിവരങ്ങളാണ് ചോർത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ക്ഷേത്രസുരക്ഷയെയും ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Computer system at Padmanabhaswamy temple hacked, data leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.