തിരുവനന്തപുരം: സി.പി.എമ്മുമായി ബന്ധപ്പെട്ട് ഉയർന്ന കത്ത് ചോർച്ച വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിന്നാലെ നിയമ നടപടിയുമായി കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കും. ബിനാമി എന്നടക്കം തന്നെക്കുറിച്ച് പറഞ്ഞ ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷർഷാദിന് ഐസക് വക്കീൽ നോട്ടീസയച്ചു.
അഡ്വ. വിവേക് മേനോൻ മുഖേനെയാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കേസ് ഫയൽ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. യു.കെ വ്യവസായിയും സി.പി.എം പ്രതിനിധിയുമായ രാജേഷ് കൃഷ്ണക്കെതിരായി മുഹമ്മദ് ഷര്‍ഷാദ് സി.പി.എം പോളിറ്റ് ബ്യൂറോക്ക് നൽകിയ പരാതി പുറത്തുവന്നത് വിവാദമായിരുന്നു. രാജേഷ് കൃഷ്ണയുടെ ബിനാമിയെന്നുള്ള ആരോപണം തള്ളിയ ഐസക് ഷർഷാദിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
‘പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങൾ മുങ്ങിപ്പോയത് സ്വാഭാവികമെങ്കിലും മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടി പോകാമെന്ന് കരുതേണ്ടെന്നും ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.