തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ. കുടുംബം നിർദേശിച്ച അഡ്വ. കെ. പത്മനാഭനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച് ആഭ്യന്തര വകുപ്പ് വിജ്‌ഞാപനമിറക്കി. കേസിൽ സർക്കാർ പ്രതികൾക്കൊപ്പം നിന്ന് വിചാരണ നീട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപണമുയർന്നിരുന്നു.
സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നും കോടതി നിർദേശം ഉണ്ടായിട്ടും സർക്കാർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് നേരത്തെ ആരോപിച്ചിരുന്നു.
കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെ, സർക്കാറിന്‍റെ അഭിഭാഷകനിൽ വിശ്വാസമില്ലെന്നും സ്വന്തം ചെലവിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വെക്കാൻ അനുവദിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഷുഹൈബിനെ 2018 ഫെബ്രുവരി 12ന് രാത്രി 10.45ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍വെച്ച് സി.പി.എം പ്രവര്‍ത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.