കാലടി: പട്ടണത്തില്‍ ജങ്ഷനു സമീപം എം.സി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നട യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു. ശനിയാഴ്ച്ച ഉച്ചക്ക് 2.45ന് കാലടി പട്ടണത്തില്‍ പെരുമ്പാവൂര്‍ റോഡിലായിരുന്നു അപകടം. കൈപ്പട്ടൂര്‍ പുതുശേരി വീട്ടില്‍ പി.പി. തോമസ് (79) ആണ് മരിച്ചത്.
പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് തോമസിനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയി. തോമസിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ തോമസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച രാവിലെ 11ന് കൈപ്പട്ടൂര്‍ പള്ളിയില്‍ സംസ്‌കരിക്കും.
ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ഷീജ, ഷീബ, ഷീന, ഷെല്ലി, സാവൂള്‍. മരുമക്കള്‍: ജോര്‍ജ്, കെ.വി. ജോര്‍ജ്, ബെന്നി, സിജോ, ജോയ്‌സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.