ചാരുംമൂട്: നാലാംക്ലാസുകാരിയെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ പിതാവിനെയും രണ്ടാനമ്മയെയും റിമാൻഡ് ചെയ്തു. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസർ (37), രണ്ടാം ഭാര്യ ഷെഫീന (24) എന്നിവരെയാണ് മാവേലിക്കര കോടതി റിമാൻഡ് ചെയ്തത്. അൻസറിനെ പത്തനംതിട്ട കടമാൻകുളം ആതിരമലയിൽനിന്നും ഷെഫീനയെ കൊല്ലം ചക്കുവള്ളിയിലെ ബന്ധുവീട്ടിൽനിന്നുമാണ് വെള്ളിയാഴ്ച പിടികൂടിയത്.
ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തുൾപ്പെടെ മർദിച്ചതിന്റെ പാടുകൾ ശ്രദ്ധയിൽപെട്ട അധ്യാപകർ വിവരം അന്വേഷിച്ചപ്പോഴാണ് മർദനത്തിന്റെ വിവരങ്ങൾ വിവരിച്ചത്. കുട്ടി നേരിട്ട പ്രയാസങ്ങളും മർദനവും എഴുതിയ മൂന്നുപേജുള്ള കത്തും ലഭിച്ചിരുന്നു. പെൺകുട്ടിയെ പ്രസവിച്ച് ഏഴുദിവസം കഴിഞ്ഞപ്പോൾ മാതാവ് മരിച്ചു. തുടർന്നാണ് പിതാവ് വേറെ വിവാഹം കഴിച്ചത്. ഒരു മാസംമുമ്പും രണ്ടാനമ്മ മർദിച്ചതായി കുട്ടി പറഞ്ഞിരുന്നു. ഇതെല്ലാം വിവരിക്കുന്ന കത്ത് പൊലീസിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.