തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ക്ക് ലൈസന്‍സിനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍. 70ന് മുകളിൽ പ്രായമുള്ളവർക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്നാണ് നിർദേശം. നിലവിൽ 70 വയസ്സ് പിന്നിട്ടവർ ലൈസൻസ് അനന്തരാവകാശിക്ക് മാറ്റിനൽകണം.
2026 ജനുവരി 20നകം ഇങ്ങനെ മാറ്റാത്ത ലൈസൻസുകൾ റദ്ദാക്കി പുതിയ ലൈസൻസിയെ നിയമിക്കണമെന്നും സിവില്‍ സപ്ലൈസ് കമീഷണറുടെ സർക്കുലറിൽ പറയുന്നു. വേതന പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യവുമായി വ്യാപാരി സംഘടനകൾ മുന്നോട്ടുവരുമ്പോഴാണ് പ്രായപരിധിയിലെ നിബന്ധന സര്‍ക്കാര്‍ കടുപ്പിക്കുന്നത്.
റേഷനിങ് കൺട്രോൾ ഓർഡർ പ്രകാരം റേഷൻ വ്യാപാരികൾക്ക് 70 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. അനന്തരാവകാശിക്കോ 10 വർഷത്തിലേറെ സർവീസുള്ള സെയിൽസ്മാനോ ആണ് ലൈസൻസ് കൈമാറാനാകുക. 70 വയസ്സാകും മുമ്പേ കൈമാറിയില്ലെങ്കിൽ റേഷൻകട ലൈസൻസ് നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.