സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ അഞ്ച് മരണം: കൊല്ലത്ത് ​കെ.എസ്.ആർ.സി.യും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു, കണ്ണൂരിൽ ബൈക്കപകടത്തിൽ രണ്ട് മരണം

കൊല്ലം: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ അഞ്ച് മരണം. കൊല്ലത്ത് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് പേരും കണ്ണൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് പേരുമാണ് മരിച്ചത്. കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ചാണ് മൂന്ന് പേർ മരിച്ചത്.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസിലുണ്ടാരുന്ന ചിലർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കരുനാഗപ്പള്ളിയിൽ നിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് എതിർദിശയിൽ വരികയായിരുന്ന കെ.എസ്.ആർ.സിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

നെടുമ്പാശ്ശേരിയിൽ നിന്ന് മടങ്ങി വരികയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം

കണ്ണൂർ മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എരമം ഉള്ളൂരിലെ വിജയന്‍, രതീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ശ്രീദുലിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

എരമം കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Five dead in two vehicle accidents in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.