കൊച്ചിയിൽ പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം തെന്നിമാറി, യാത്ര റദ്ദാക്കി; പകരംവിമാനത്തിൽ യാത്രക്കാരെ കയറ്റിവിടും

നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI 504 വിമാനം യന്ത്രത്തകരാറിനെ തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറിയതായി സൂചന. ഇതേത്തുടർന്ന് ടേക്ക് ഓഫ് നിർത്തിവച്ച വിമാനം റദ്ദാക്കി. യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പാടാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

രാത്രി 10.15ന് ബോർഡിംഗ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. വിമാനത്തിൽ യാത്രക്കാരനായിരുന്ന ഹൈബി ഈഡൻ എം.പിയാണ് വിവരം ആദ്യം പുറത്തുവിട്ടത്. ‘AI 504 വിമാനത്തിൽ എന്തോ അസാധാരണമായി സംഭവിച്ചിരിക്കുന്നു. വിമാനം റൺവേയിൽ തെന്നിമാറിയതുപോലെ തോന്നി. ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ല’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹൈബി ഈഡൻ എംപി, ഭാര്യ അന്ന ലിൻഡ ഈഡൻ, ആന്റോ ആന്റണി, ജെബി മേത്തര്‍ തുടങ്ങിയവരും വിമാനത്തിലുണ്ട്.

ഒരുമണിയോടെ പകരം വിമാനം പുറപ്പെടുമെന്നാണ് ലഭ്യമായ വിവരം.

Tags:    
News Summary - Flight scheduled to depart from Kochi has been cancelled after skidding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.