ഐ.എം.എഫിൽനിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു

വാ​ഷി​ങ്ട​ൺ: അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാം പ​ദ​വി​യി​ൽ നി​ന്ന് മ​ല​യാ​ളി​യാ​യ ഗീ​താ ഗോ​പി​നാ​ഥ് പ​ടി​യി​റ​ങ്ങു​ന്നു. ത​ന്റെ ത​ട്ട​ക​മാ​യ ഹാ​ർ​വ​ഡ് യൂ​നി​വേ​ഴ്സി​റ്റി​യി​ലേ​ക്കാ​ണ് മ​ട​ക്കം. അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ​യാ​യി​രി​ക്കും അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യു​ടെ (ഐ.​എം.​എ​ഫ്) ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ദ​വി​യി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​രി​യും വ​നി​ത​യും മ​ല​യാ​ളി​യു​മെ​ന്ന ബ​ഹു​മ​തി നേ​ടി​യ ഗീ​ത​യു​ടെ പ​ടി​യി​റ​ക്കം.

2019 ൽ ​ഐ.​എം.​എ​ഫ് ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​യി​രു​ന്നു ഗീ​ത. തു​ട​ർ​ന്ന്, 2022ൽ ​ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യി. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ തു​ട​ക്ക​ത്തി​ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു.

ഐ.എം.എഫിന്റെ തലപ്പത്തെ രണ്ടാമത്തെ വലിയ പദവിയില്‍നിന്ന് അധ്യാപന ജീവിതത്തിലേക്കാണ് ഗീത മടങ്ങുന്നത്. എക്‌സിലൂടെയാണ് ഗീത ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ ഗീത, 2019ലാണ് ഐ.എം.എഫിലെത്തുന്നത്.

ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളാ​യി കൊ​ൽ​ക്ക​ത്ത​യി​ൽ ജ​നി​ച്ച ഗീ​ത ഗോ​പി​നാ​ഥി​ന് അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ണ്ട്. 

Tags:    
News Summary - Gita Gopinath steps down from IMF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.