കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനുള്ളവരുടെ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സ്വീകാര്യയോഗ്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകളും അനുവദിച്ച് തുടങ്ങി. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാകുന്നതോടെ കവര്‍ നമ്പര്‍ മുഖ്യ അപേക്ഷനെ എസ്.എം.എസ് ആയി അറിയിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും നൽകും. ആദ്യ കവര്‍ നമ്പര്‍ അനുവദിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കവര്‍ നമ്പറിന് മുന്നില്‍ 65+ വയസ് വിഭാഗത്തിന് കെ.എല്‍.ആര് (KLR) എന്നും വിത്തൗട്ട് മെഹറത്തിന് കെ.എല്‍.ഡബ്ല്യു.എം (KLWM) എന്നും ജനറല്‍ വിഭാഗത്തിന് കെ.എല്‍.എഫ് (KLF) എന്നുമാണ് രേഖപ്പെടുത്തുക.
ഇതുവരെ ഓണ്‍ലൈനില്‍ ലഭിച്ചത് 5164 അപേക്ഷകള്‍. ഇതില്‍ 894 അപേക്ഷകള്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവരും 713 അപേക്ഷകള്‍ പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകള്‍ (ലേഡീസ് വിതൗട്ട് മെഹ്റം) വിഭാഗത്തിലും 3557 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ്. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാണ് നറുക്കെടുപ്പിലൂടെ അവസരം. മറ്റ് രണ്ട് വിഭാഗത്തിലുള്ളവര്‍ക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് അവസരം നല്‍കും.
അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 31 വരെ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വെബ്സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. ''Hajsuvidha'' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.