കൊട്ടാരക്കര: കോൺഗ്രസിൽ ചേരാൻ വന്നതല്ലെന്നും താൻ സ്ഥാനമോഹിയല്ലെന്നും സി.പി.എം മുൻ എം.എൽ.എ പി. ഐഷാ പോറ്റി. കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ചുമതലകളിൽനിന്ന് മാറിയത്. രണ്ടുവർഷമായി താൻ നിശ്ശബ്ദയാണ്. സമൂഹമാധ്യമങ്ങളിൽ തന്നെക്കുറിച്ച് പൊങ്കാലയാണ്. 15 വർഷംകൊണ്ട് കൊട്ടാരക്കരയിൽ എന്ത് മാറ്റംകൊണ്ടുവന്നെന്ന് ആലോചിച്ചു നോക്കണം.
എല്ലാ രാഷ്ട്രീയക്കാരും ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണം. നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം. അതിനകത്ത് രാഷ്ട്രീയം പാടില്ലെന്നും അവർ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിൽ എന്താണു തെറ്റെന്ന് അയിഷ പോറ്റി ചോദിച്ചു. ആ ചടങ്ങിലേക്ക് സിപിഎം, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രാദേശിക നേതാക്കളെയും വിളിച്ചിട്ടുണ്ട്. ഞാൻ പങ്കെടുക്കുമ്പോൾ മാത്രം അധികാരമോഹം കൊണ്ടാണെന്ന മട്ടിൽ പ്രചാരണം. എല്ലാം മതിയാക്കി വക്കീൽപ്പണിയിലേക്കു പോയ ആളാണു ഞാൻ എന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.