മക്കൾക്ക് യൂനിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. വർക്കല പാളയകുന്ന് പുത്തൻവീട്ടിൽ ഷെർലി (50) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്കാണ് അപകടം. മക്കൾക്ക് സ്കൂൾ യൂനിഫോം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്.

അമിതവേഗതയും അശ്രദ്ധയുമാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. കാർ ഡ്രൈവറെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Tags:    
News Summary - Housewife dies after being hit by car while riding scooter in Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.