ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഭവന പദ്ധതി; ആദ്യ ഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അതുവഴി സാമൂഹിക ഏകീകരണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഭവനപദ്ധതിക്ക് തുടക്കമിടുന്നു. സ്വന്തമായി ഭൂമിയുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വീട് നിർമിക്കാൻ ധനസഹായം നൽകുക, ഭൂരഹിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമിക്കുന്നതിനും ധനസഹായം നൽകുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.

ഭവനനിർമാണത്തിനായി വിവിധ സർക്കാർ - സർക്കാറിതര ഏജൻസികൾ വഴി സഹായം ലഭിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നിർമാണം പൂർത്തീകരിക്കുന്നതിനുള്ള സഹായം നൽകും. ഇതുപ്രകാരം ലൈഫ് പദ്ധതിപ്രകാരം വീട് അനുവദിച്ചവർക്ക് അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കും.

തുടക്കത്തിൽ അഞ്ച് പേർക്കാണ് സഹായം ലഭ്യമാക്കുക. സ്വന്തമായി ഭൂമിയുള്ളതും എന്നാൽ ലൈഫ് മിഷൻ മുഖേനയോ മറ്റു ഭവനപദ്ധതികളിലോ പേര് വരാത്തതുമായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആറുലക്ഷം രൂപ വീതം ലഭ്യമാക്കും. ഭൂമി വാങ്ങുന്നതിനും ഭവന നിർമാണത്തിനുമായി പരമാവധി 15 ലക്ഷം രൂപ വായ്പയായി അനുവദിക്കും.

Tags:    
News Summary - Housing project for transgender community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.