16കാരനെ ഇൻസ്റ്റഗ്രാം സുഹൃത്ത് തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ, കുട്ടിയെ കണ്ടെത്തി വീട്ടുകാർക്ക് കൈമാറി

കുന്നംകുളം: 16കാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. കൊല്ലം സ്വദേശി ഷെമീറി (40) നെയാണ് കുന്നംകുളം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കുട്ടിയെ കണ്ടെത്തി വീട്ടുകാർക്ക് കൈമാറി. പോർക്കുളം മേഖലയിൽ താമസിക്കുന്ന വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിയെ പ്രലോഭിപ്പിച്ച് കഴിഞ്ഞ ശനിയാഴ്ച തട്ടിക്കൊണ്ടുപോകുകയായിരുന്നു.

രാവിലെ എട്ടോടെയായിരുന്നു സംഭവം. കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസെടുത്ത പൊലീസ് കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - 16-year-old kidnapped by Instagram friend; Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.