കൊല്ലപ്പെട്ട വിദ്യ, ഭർത്താവ് വിനോദ്

കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; കൊലപാതക കാരണം കുടുംബവഴക്കെന്ന്

ആലപ്പുഴ: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്രചിറയിൽ വിദ്യ (മതിമോൾ -42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭർത്താവിന്‍റെ സംശയം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. രാമങ്കരി ജംങ്ഷനിൽ ഹോട്ടൽ നടത്തുകയായിരുന്നു ദമ്പതികൾ.

മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് അന്വേഷണം തുടങ്ങി. 

Tags:    
News Summary - Husband stabbed wife to death in Kuttanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.