ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായം ഉയർത്തി

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായം ഉയർത്തി സർക്കാർ. 58 വയസിൽ നിന്ന് 60 ആയാണ്​ പെൻഷൻ പ്രായം ഉയർത്തിയത്.ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി.

പെൻഷൻ പ്രായം ഉയർത്തണമെന്ന് ഐ.എച്ച്.ആർ.ഡി ഡയറക്ടർ വി.എ. അരുൺ കുമാർ സംസ്ഥാന സർക്കാറിന് ശിപാർശ നൽകിയിരുന്നു. പെൻഷൻ പ്രായം 58ൽ നിന്ന് 60 ആയി ഉയർത്തണമെന്നായിരുന്നു ശിപാർശ.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ സ്വയംഭരണ സ്ഥാപനമാണ് ഐ.എച്ച്.ആർ.ഡി.

Tags:    
News Summary - IHRD retirement age Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.