നറുക്കെടുപ്പ് പൂർത്തിയായി; ഹജ്ജിന് 8,530 പേർക്ക് അവസരം

കൊ​ണ്ടോ​ട്ടി: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ന​റു​ക്കെ​ടു​പ്പ് മും​ബൈ​യി​ലെ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്നു. സൗ​ദി അ​റേ​ബ്യ ഔ​ദ്യോ​ഗി​ക​മാ​യി ഹ​ജ്ജ് ക്വാ​ട്ട നി​ശ്ച​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലാ​കെ ഒ​രു ല​ക്ഷം സീ​റ്റു​ക​ൾ ക​ണ​ക്കാ​ക്കി​യാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ 8,530 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. പ്ര​ഥ​മ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന കാ​റ്റ​ഗ​റി​യാ​യ 65 വ​യ​സ്സോ അ​തി​ന് മു​ക​ളി​ലോ പ്രാ​യ​മാ​യ​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ച്ച എ​ല്ലാ​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാ​മ​ത്തെ കാ​റ്റ​ഗ​റി​യാ​യ 45 നും 65 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ച്ച 3620 പേ​രി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 58 പേ​രൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ല​ഭി​ച്ചു. ബാ​ക്കി എ​ല്ലാ​വ​രു​ടെ​യും വെ​യ്റ്റി​ങ് ലി​സ്റ്റ് ക്ര​മം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ചു.

വെ​യ്റ്റി​ങ് ലി​സ്റ്റി​ൽ വി​തൗ​ട്ട് മെ​ഹ്‌​റം വി​ഭാ​ഗ​ത്തി​ലെ ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​കും ആ​ദ്യ പ​രി​ഗ​ണ​ന. പി​ന്നീ​ട് ജ​ന​റ​ൽ ബി- ​ബാ​ക്ക്‌​ലോ​ഗ് (2025 വ​ർ​ഷം അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​ർ), ജ​ന​റ​ൽ ക്ര​മ​ത്തി​ലാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക. നി​ല​വി​ൽ 2025 വെ​യ്റ്റി​ങ് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് ഇ​പ്പോ​ൾ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ട്ടി​ല്ല. ന​റു​ക്കെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. അ​പേ​ക്ഷ​ക​ർ​ക്ക് ല​ഭി​ച്ച ക​വ​ർ ന​മ്പ​റു​ക​ൾ പ്ര​കാ​ര​മാ​ണ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​വു​ക. കൂ​ടു​ത​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ആ​ദ്യ ഗ​ഡു​വാ​യി 1,52,300 രൂ​പ 2025 ആ​ഗ​സ്റ്റ് 20ന​കം അ​ട​ക്ക​ണം. ഓ​രോ ക​വ​റി​നും പ്ര​ത്യേ​ക​മാ​യു​ള്ള ബാ​ങ്ക് റ​ഫ​റ​ൻ​സ് ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ പേ​യ്‌​മെ​ന്റ് സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലോ, യൂ​നി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലോ പ​ണ​മ​ട​ക്കാം. ഓ​ൺ​ലൈ​നാ​യും പ​ണ​മ​ട​ക്കാം. പ​ണ​മ​ട​ച്ച ര​ശീ​തി, മെ​ഡി​ക്ക​ൽ സ്‌​ക്രീ​നി​ങ് ആ​ന്റ് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളും കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി നി​ർ​ദേ​ശി​ക്കു​ന്ന നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ​ണ​മ​ട​ക്കാ​ത്ത​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​റി​യി​പ്പ് കൂ​ടാ​തെ റ​ദ്ദാ​കും. അ​ത്ത​രം സീ​റ്റു​ക​ളി​ലേ​ക്ക് വെ​യ്റ്റി​ങ് ലി​സ്റ്റി​ലു​ള്ള അ​പേ​ക്ഷ​ക​രെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കും.

ട്രെ​യി​ന​ർ​മാ​രു​ടെ സേ​വ​നം 14 ജി​ല്ല​ക​ളി​ലും

കൊ​ണ്ടോ​ട്ടി: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ട്രെ​യി​ന​ർ​മാ​രു​ടെ സേ​വ​നം 14 ജി​ല്ല​ക​ളി​ലും ല​ഭ്യ​മാ​ണ്. ഫോ​ൺ: 0483-2710717, 2717572, 8281211786. വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന ജി​ല്ല ട്ര​യി​നി​ങ് ഓ​ർ​ഗ​നൈ​സ​ർ​മാ​രു​ടെ ന​മ്പ​റു​ക​ളി​ൽ വാ​ട്‌​സ്ആ​പ്പി​ലൂ​ടെ​യും ബ​ന്ധ​പ്പെ​ടാം. തി​രു​വ​ന​ന്ത​പു​രം മു​ഹ​മ്മ​ദ് യൂ​സ​ഫ്- 9895 648 856, കൊ​ല്ലം ഇ. ​നി​സാ​മു​ദ്ദീ​ൻ- 9496 466 649, പ​ത്ത​നം​തി​ട്ട നാ​സ​ർ എം- 9495 661 510, ​ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ് ജി​ഫ്രി സി.​എ.- 9495 188 038, കോ​ട്ട​യം ശി​ഹാ​ബ് പി.​എ- 9447 548 580, ഇ​ടു​ക്കി അ​ജിം​സ് കെ.​എ.- 9446 922 179, എ​റ​ണാ​കു​ളം ന​വാ​സ് സി.​എം- 9446 206 313, തൃ​ശൂ​ർ ഡോ. ​സു​നി​ൽ ഫ​ഹ​ദ്- 94471 36313, പാ​ല​ക്കാ​ട് ജാ​ഫ​ർ കെ.​പി- 9400 815 202, മ​ല​പ്പു​റം മു​ഹ​മ്മ​ദ് റ​ഊ​ഫ് യു.- 9656 206 178, 9446 631 366, 9846 738 287, ​കോ​ഴി​ക്കോ​ട്- നൗ​ഫ​ൽ മ​ങ്ങാ​ട് 8606 586 268, 9495 636 426, വ​യ​നാ​ട്- ജ​മാ​ലു​ദ്ദീ​ൻ കെ 9961 083 361, ​ക​ണ്ണൂ​ർ- നി​സാ​ർ എം.​ടി 8281 586 137, കാ​സ​ർ​കോ​ട്- മു​ഹ​മ്മ​ദ് സ​ലീം കെ.​എ 9446 736 276.

Tags:    
News Summary - Draw completed; 8,530 people eligible for Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.