പത്തനാപുരം: പട്ടാഴി കുളപ്പാറ മേഖലയിലെ റവന്യു ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ഭൂവുടമകൾക്കെതിരെ മഹസർ. പട്ടാഴി വില്ലേജ് ഓഫീസറാണ് സംഭവ സ്ഥലം സന്ദർശിച്ച് ഇവർക്കെതിരെ മഹസർ തയാറാക്കിയത്. റിപ്പോർട്ട് തിങ്കളാഴ്ച ഭൂരേഖ തഹസീൽദാർക്ക് നേരിട്ട് സമർപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ വനജ അറിയിച്ചു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു മാറ്റുന്നതിന്റെ മറവിൽ, ഇതോടു ചേർന്നുള്ള റവന്യു ഭൂമിയിൽ നിന്നും വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയതായ ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം ഭൂരേഖ തഹസീൽദാറുടെ നേതൃത്വത്തിൽ ഭൂമിയുടെ പകുതി ഭാഗം അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും ഏഴു മരങ്ങൾ മുറിച്ചു കടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് മഹസർ തയാറാക്കാൻ പട്ടാഴി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയത്.
അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി കെ. ബി. ഗണേഷ്കുമാറും പൊലീസിന് നിർദേശം നൽകി. ഇതിനിടെ കാട്ടാമല കുളപ്പാറ പഞ്ചായത്ത് വക ഭൂമിയിൽ നിന്നും മരം മുറിച്ചു കടത്തിയ സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.