ഇളമ്പൽ കോട്ടവട്ടം റോഡിൽ കാർ കത്തിനശിച്ച നിലയിൽ
പത്തനാപുരം: ഓടികൊണ്ടിരുന്ന ടാറ്റാ നാനോ കാർ കത്തി നശിച്ചു. രാവിലെ പത്തു മണിയോടെ ഇളമ്പൽ കോട്ടവട്ടം റോഡിൽ ചീവോട് ആണ് അപകടം നടന്നത്. പുനലൂർ വെഞ്ചേമ്പ് റീന മൻസിലിൽ റജീബിന്റെ കാറാണ് കത്തിയത്. ആവണീശ്വരത്തു നിന്നും ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു.
ഇതിനിടെ തീയണക്കാൻ എത്തിയ ഫയർ ഫോഴ്സ് വാഹനത്തിലേക്കും തീ പടർന്നു. വെള്ളം ചീറ്റുന്നതിനിടെ കാറിൽ നിന്നും തീ, റോഡിലൊഴുകിയ പെട്രോളിലൂടെ പടരുകയായിരുന്നു. സേനാംഗങ്ങൾ സമയോചിതമായി ഇടപെട്ടതോടെ വൻ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.