ജില്ല കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റെടുക്കുന്നു. സ്ഥാനമൊഴിഞ്ഞ കലക്ടർ ജോൺ വി. സാമുവൽ സമീപം
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കലക്ട്രേറ്റിലെത്തിയ ചേതൻ കുമാർ മീണക്ക് സ്ഥാനമൊഴിഞ്ഞ ജില്ല കലക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി. കലക്ട്രേറ്റ് അങ്കണത്തിൽ അഡീഷണൽ ജില്ല മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കലക്ടറെ സ്വീകരിച്ചു.
2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി. പാലക്കാട് അസിസ്റ്റന്റ് കലക്ടർ ആയിട്ടായിരുന്നു തുടക്കം.
തിരുവല്ല സബ് കലക്ടർ, നെടുമങ്ങാട് സബ് കലക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്മെന്റ് കമീഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണറായിരിക്കേയാണ് കോട്ടയം ജില്ല കലക്ടറായുള്ള നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.