കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
വൈക്കം: തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം നാഷണൽ ഹെൽത്ത് മിഷന്റെ പ്രോജക്ടിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനവും ചികിത്സാസൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് പുതിയ ആശുപത്രി സമുച്ചയം പ്രവർത്തനമാരംഭിക്കുന്നത്.
എഫ്.എച്ച്.സി പ്രഖ്യാപനവും പുതിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച 11ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. സി.കെ. ആശ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.