വടയാർ പൊന്നുരുക്കും പാറ പാടശേഖരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നു
വൈക്കം: വൈദ്യുതി മുടക്കം മൂലം 125 ഏക്കറിലെ കൃഷി നാശത്തിലേക്ക്. 27 വർഷമായി മുടങ്ങി കിടന്ന വടയാർ പൊന്നുരുക്കും പാറ പാടശേഖരത്തിലെ വർഷകാല കൃഷിയാണ് നാശത്തിന്റെ വക്കിലെത്തിനിൽക്കുന്നത്. മഴ മൂലം പാടശേഖരത്തിലെ കിളിർത്ത നെൽ വിത്തുകൾ ചീഞ്ഞ് നശിക്കുന്ന സ്ഥിതിയിലാണ്.
രണ്ട് ദിവസം മുമ്പ് വൈദ്യുതി നിലച്ചതു മൂലം പാടശേഖര സമിതിയുടെ രണ്ട് പമ്പുസെറ്റുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ കർഷകർ ദുരിതത്തിലാണ്. തലയോലപ്പറമ്പ് വൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചിട്ടും അധികൃതർ നിസ്സംഗത തുടരുകയാണെന്ന് പാടശേഖര സമിതി പ്രസിഡൻറ് സ്കറിയ ആന്റണി, സെക്രട്ടറി പി.സി പ്രസാദ് എന്നിവർ പറഞ്ഞു.
125 ഏക്കർ പാടശേഖരത്തിൽ 80 ൽ അധികം കർഷകർ 10 ലക്ഷം രൂപ വായ്പയെടുത്താണ് കൃഷിയിറക്കിയത്. എത്രയും വേഗം വൈദ്യുതി പുന: സ്ഥാപിച്ചില്ലെങ്കിൽ കർഷകരുടെ മുതൽമുടക്കും അധ്വാനവും വെള്ളത്തിലാകുന്ന സ്ഥിതിയിലാണ്. പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ തലയോലപ്പറമ്പ് വൈദുതി ഓഫീസിനു മുൻപിൽ സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.