കോട്ടയം: നെല്ലുസംഭരണത്തിൽ കൊണ്ടുവന്ന നിയന്ത്രണം കർഷകർക്ക് തിരിച്ചടിയാകും. വിരിപ്പൂകൃഷിയുടെ കൊയ്ത്ത് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു കർഷകനിൽ നിന്ന് ഇരുപത്തിരണ്ട് ക്വിന്റൽ നെല്ല് മാത്രമേ സംഭരിക്കൂയെന്ന രീതിയിലാണ് നിയന്ത്രണം.
ഭൂരിഭാഗം കർഷകർക്കും ഇത്തവണ മുപ്പത് ക്വിന്റലിന് മുകളിൽ വിളവ് ലഭിക്കുന്ന സാഹചര്യത്തിലാണ് 22 ക്വിന്റൽ മാത്രം സംഭരിക്കുന്നത്. ശേഷിക്കുന്ന നെല്ല് എന്ത് ചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്.
നെല്ല്സംഭരണത്തിന്റെ മറവിൽ യഥാർഥ നെൽകർഷകരല്ലാത്തവർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ കുറഞ്ഞവിലക്ക് നെല്ല് കൊണ്ടുവന്ന് സറക്കാറിന് നൽകി കൂടിയ വില തട്ടിച്ചെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് കൃഷിവകുപ്പ് വ്യക്തമാക്കുന്നു.
നെല്ല് സംഭരണത്തിനായി സർക്കാർ പേര് രജിസ്റ്റർ ചെയ്യുമ്പോൾ റേഷൻകാർഡ് അടിസ്ഥാനമാക്കുകയും ഒരുകാർഡിന് മുപ്പത് ക്വിറ്റൽ നെല്ല് സംഭരിക്കുകയും ചെയ്താൽ ചെറുകിട നെൽകർഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും നെല്ലുസംഭരണത്തിലെ തട്ടിപ്പ് അവസാനിപ്പിക്കാനും സാധിക്കുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയം കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ‘മാധ്യമ’ ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.