സി.ജെ. സ്കറിയ പിള്ള, എൻ. മഹേഷ് കുമാർ, മോനു വർഗീസ് മാമൻ, റംലത്ത് അൽഹാദ്, ഡോ. മുഹമ്മദ് ആസിഫ്
തിരുവനന്തപുരം: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാറിന്റെ സി. അച്യുത മേനോൻ അവാർഡിന് (പത്തുലക്ഷം രൂപ) വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തും മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ അവാർഡിന് (അഞ്ചു ലക്ഷം) മലപ്പുറം താനാളൂർ കൃഷിഭവനും അർഹമായി. കെ. വിശ്വനാഥൻ നെൽക്കതിർ അവാർഡ് (മൂന്നുലക്ഷം) പാലക്കാട് തുമ്പിടി കരിപ്പായി പാടശേഖര നെല്ലുൽപാദക സമിതിക്കാണ്. ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള അവാർഡ് പാലക്കാട് അഗളി അബ്ബണ്ണൂർ ഊരും (മൂന്നുലക്ഷം), തൃശൂർ ചാലക്കുടി അടിച്ചിൽത്തൊടി ഉന്നതിയും (രണ്ടു ലക്ഷം) നേടി.
മികച്ച ഫാം ജേണലിസ്റ്റിനുള്ള (അച്ചടിമാധ്യമം) കർഷക ഭാരതി അവാർഡ് (25,000 രൂപ) കോഴിക്കോട് മടവൂർ മുടയാനി ഡോ. എം. മുഹമ്മദ് ആസിഫ് (മൃഗ സംരക്ഷണ വകുപ്പ് വെറ്ററിനറി സർജൻ), ഇടുക്കി തൊടുപുഴ കോലാനി ഓവൂർ ആർ. സാംബൻ (ജനയുഗം ഇടുക്കി ബ്യൂറോ ചീഫ്) എന്നിവർ നേടി. ‘മാധ്യമം’ സമൃദ്ധിയിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഡോ. എം. മുഹമ്മദ് ആസിഫിനെ അവാർഡിന് അർഹനാക്കിയത്.
കൃഷി മന്ത്രി പി. പ്രസാദാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 17ന് രാവിലെ 11ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റ് അവാർഡുകൾ (ജേതാക്കൾ -സമ്മാനത്തുക എന്ന ക്രമത്തിൽ)
സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്: പാലക്കാട് നല്ലേപ്പിളി അല്ലക്കുഴ ഹൗസിൽ സി.ജെ. സ്കറിയ പിള്ള -രണ്ടുലക്ഷം
കേര കേസരി: പാലക്കാട് മീനാക്ഷിപുരം മൂലത്തറ നല്ലൂർക്കളം എൻ. മഹേഷ് കുമാർ -രണ്ടുലക്ഷം
പൈതൃക കൃഷി: വയനാട് തിരുനെല്ലി ജാലിയോടി ചിത്തിര ജെ.എൽ.ജിയിലെ അടുമാരി -രണ്ടുലക്ഷം
ജൈവ കർഷകൻ: എറണാകുളം എടത്തല മെഴുക്കാട്ടിൽ റംലത്ത് അൽഹാദ് -ഒരു ലക്ഷം
യുവകർഷകൻ: എറണാകുളം ഇലഞ്ഞി പെരുമ്പടവം വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ -ഒരു ലക്ഷം
ഹരിത മിത്ര: പാലക്കാട് എലവഞ്ചേരി കൊളുമ്പ് പുത്തൻവീട്ടിൽ ആർ. ശിവദാസൻ -ഒരു ലക്ഷം
ഹൈടെക് കർഷകൻ: തിരുവനന്തപുരം കുളത്തൂർ പ്ലാമൂട്ടുകട അത്മഥ വണ്ടാഴംവിള ബി.സി. സിസിൽ ചന്ദ്രൻ -ഒരു ലക്ഷം
കർഷക ജ്യോതി: തൃശൂർ വെള്ളാങ്ങല്ലൂർ നടുവത്ര വീട്ടിൽ എൻ.എസ്. മിഥുൻ -ഒരു ലക്ഷം
തേനീച്ച കർഷകൻ: മലപ്പുറം എടപ്പറ്റ പാതിരിക്കോട് തെങ്ങുംതൊടിയിൽ ടി.എ. ഉമറലി ശിഹാബ് -ഒരു ലക്ഷം
കർഷക തിലകം (വനിത): ആലപ്പുഴ ഹരിപ്പാട് ഠാണാപ്പടി പാലക്കുളങ്ങര മഠത്തിൽ വി. വാണി -ഒരു ലക്ഷം
ശ്രമശക്തി: ആലപ്പുഴ ചേർത്തല സൗത്ത് കല്ലുവീട്ടിൽ കെ.പി. പ്രശാന്ത് -ഒരു ലക്ഷം
കാർഷിക മേഖലയിലെ നൂതന ആശയം: എറണാകുളം കോതമംഗലം ഗാന്ധി നഗർ പീച്ചനാട്ട് ജോസഫ് പീച്ചനാട്ട് -ഒരു ലക്ഷം
കർഷക ഭാരതി (ദൃശ്യ മാധ്യമം): കുറിച്ചി രാജശേഖൻ (തിരുവനന്തപുരം ദൂരദർശൻ) -50,000
കർഷക ഭാരതി (നവ മാധ്യമം): അനു ദേവസ്യ (മാതൃഭൂമി ഓൺലൈൻ) -50,000
കർഷക ഭാരതി (ശ്രവ്യ മാധ്യമം): മുരളീധരൻ തഴക്കര -50,000
കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ട്രാൻസ് ജൻഡർ: ആലപ്പുഴ കൃഷ്ണപുരം ഞക്കനാൽ കൈമൂട്ടിൽ കിഴക്കതിൽ വിനോദിനി -50,000
ക്ഷോണി സംരക്ഷണ അവാർഡ്: കോഴിക്കോട് തിരുവമ്പാടി പുരയിടത്തിൽ പി.ജെ. തോമസ് -50,000
മികച്ച കൂൺ കർഷകൻ: കണ്ണൂർ ചാവശ്ശേരി പുന്നാട് രമ്യ നിവാസിൽ എൻ.വി. രാഹുൽ (മൺസൂൺ മഷ്റൂംസ്) -50,000
ചക്ക സംരക്ഷണം: പത്തനംതിട്ട ഏഴംകുളം പുതുമല ഒലിവ് വില്ലയിൽ വൈ. തങ്കച്ചൻ -50,000
കൃഷിക്കൂട്ടം: മലപ്പുറം പൂക്കോട്ടൂർ വള്ളുവമ്പ്രം വെള്ളൂർ പച്ചക്കറി കൃഷിക്കൂട്ടം, പാലക്കാട് വല്ലപ്പുഴ കാർഷിക കർമസേന, തിരുവനന്തപുരം കടകംപള്ളി ഈസി ആൻറ് ഫ്രഷ് കൃഷിക്കൂട്ടം -മൂവർക്കും 50,000 വീതം
കർഷക വിദ്യാർഥി (സ്കൂൾ, പ്ലസ്ടു, കോളജ്): ആലപ്പുഴ തണ്ണീർമുക്കം കൊക്കോതമംഗലം തെക്കുതറ എസ്. പാർവതി, മലപ്പുറം മൂത്തേടം നമ്പൂരിപ്പെട്ടി പാറയിൽ പി.എസ്. സ്റ്റെയിൻ, കൊല്ലം വെളിയം പുത്തൻവീട് വടക്കേക്കര വിഷ്ണു സഞ്ജയ് -മൂവർക്കും 25,000 വീതം
വിദ്യാഭ്യാസ സ്ഥാപനം: കണ്ണൂർ പയ്യന്നൂർ സെന്റ് മേരീസ് യു.പി സ്കൂൾ -50,000, മലപ്പുറം പുളിക്കൽ എ.എം.എം.എൽ.പി സ്കൂൾ -25,000
സ്പെഷൽ സ്കൂൾ: വയനാട് എടവക തോണിച്ചാൽ എമ്മാവൂസ് വില്ല റസിഡൻഷ്യൽ സ്കൂൾ -50,000, പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി സെന്റ് ഡെമനിക് സ്പെഷൽ സ്കൂൾ -25,000
പച്ചക്കറി ക്ലസ്റ്റർ: ആലപ്പുഴ താമരക്കുളം ചത്തിയറ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ -50,000
പോഷക തോട്ടം: തിരുവനന്തപുരം മണക്കാട് ശ്രീനഗർ ശ്യാമള നിവാസിൽ എൻ. ഹരികേശൻ നായർ -50,000
പ്രത്യേക പദ്ധതി മികവോടെ നടപ്പാക്കിയ കൃഷിഭവൻ: കണ്ണൂർ മാങ്ങാട്ടിടം കൃഷിഭവൻ -ഒരു ലക്ഷം
ഭിന്നശേഷി കർഷകൻ: പത്തനംതിട്ട വെച്ചൂച്ചിറ അരീപ്പറമ്പിൽ വർഗീസ് തോമസ് -50,000
കാർഷിക കയറ്റുമതി: കണ്ണൂർ ചെറുകുന്ന് മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി
പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം: മലപ്പുറം ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക്
എഫ്.പി.ഒ/എഫ്.പി.സി: എറണാകുളം കീരംപാറ തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ലിമിറ്റഡ്
എം.എസ്. സ്വാമിനാഥൻ കാർഷിക ഗവേഷണ അവാർഡ് : തൃശൂർ കാർഷിക സർവകലാശാ കൊക്കോ ഗവേഷണ കേന്ദ്രം പ്രഫസർ ഡോ. ജെ.എസ്. മിനിമോൾ
റെസിഡന്റ്സ് അസോസിയേഷൻ: കണ്ണൂർ പുഴാതി ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ
പൊതുമേഖല സ്ഥാപനം: തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിൽ, കൊല്ലം നീണ്ടകര ഹാർബർ എൻജിനീയറിങ് അസി. എൻജിനീയർ ഓഫിസ്, കോട്ടയം വൈക്കം സർക്കാർ അതിഥി മന്ദിരം
സ്വകാര്യ സ്ഥാപനം: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
കൃഷി അസി. ഡയറക്ടർ: തൃശൂർ വെള്ളാങ്ങല്ലൂരിലെ എ.കെ. സ്മിത, മലപ്പുറം പെരുമ്പടപ്പിലെ എം.വി. വിനയൻ, ആലപ്പുഴ കായംകുളത്തെ പി. സുമറാണി
ഫാം ഓഫിസർ: കാസർകോട് കാറഡുക്ക ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ് കൃഷി ഓഫിസർ എൻ. സൂരജ്, തിരുവനന്തപുരം പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടം സൂപ്രണ്ട് ആർ.എസ്. റീജ, കോഴിക്കോട് പേരാമ്പ്ര സ്റ്റേറ്റ് സീഫ് ഫാം സീനിയർ കൃഷി ഓഫിസർ പി. പ്രകാശ്
കൃഷി ഓഫിസർ: പാലക്കാട് വല്ലപ്പുഴയിലെ യു.വി. ദീപ, ഇടുക്കി ഉപ്പുതറയിലെ ധന്യ ജോൺസൺ, വയനാട് മീനങ്ങാടിയിലെ ജ്യോതി സി. ജോർജ്
കൃഷി അസിസ്റ്റന്റ്: കോഴിക്കോട് പേരാമ്പ്രയിലെ ഡോ. ആർ. അഹൽജിത്ത്, മലപ്പുറം വാഴയൂരിലെ കെ.കെ. ജാഫർ, കണ്ണൂർ ചെറുപുഴയിലെ എം.കെ. സുരേശൻ
കൃഷി ജോയന്റ് ഡയറക്ടർ: കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി.പി. അബ്ദുൽ മജീദ്
കൃഷി ഡെപ്യൂട്ടി ഡയറക്ടർ: മലപ്പുറം കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. ശ്രീലേഖ
കൃഷി എൻജിനീയർ: വയനാട് കൃഷി അസി. എൻജിനീയർ പി.ഡി. രാജേഷ്
കർഷക സ്റ്റാർട്ടപ്പ്: എറണാകുളം കളമശ്ശേരി ഫ്യൂസ്ലേജ് ഇന്നൊവേഷൻ പ്രൈ. ലിമിറ്റഡ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.