കാർ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞ് അധ്യാപകന് പരിക്ക്

കോട്ടയം: കുഴിയിൽ വീണ കാർ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അധ്യാപകന് പരിക്കേറ്റു. പാലാ കൊല്ലപ്പള്ളിയിൽ ആണ് സംഭവം. 

അപകടത്തിൽ പരിക്കേറ്റ മുത്തോലി സ്കൂളിലെ അധ്യാപകനായ നീലൂർ സ്വദേശി ജോബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോബി​ന്റെ ഇരു കൈകൾക്കും തലക്കും പരിക്കുണ്ട്.

സ്കൂളിലേക്ക് പോകവെ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ വാളികുളം കുളത്തിനു സമീപമുള്ള കുഴിയിൽ വീണ കാർ റോഡിനു വലതു വശത്തെ ചെറു തോട്ടിലേക്ക് പതിക്കുകയായിരുന്നു.

Tags:    
News Summary - Teacher injured after car loses control and falls into ravine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.