കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് കള്ളുഷാപ്പിന് മുമ്പിൽ നിന്ന്

കോട്ടയം: കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട കുന്നുംപുറത്ത് വീട്ടിൽ മനാഫ് കുഞ്ഞിയാണ് അറസ്റ്റിലായത്. തലപ്പലം വില്ലേജിലെ ഓലായം കള്ളുഷാപ്പിന് മുമ്പിൽ വച്ചാണ് പ്രതിയെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോട്ടയം ജില്ല പൊലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നാണ് കാപ്പാ നിയമപ്രകാരം പ്രതിയെ വിലക്കിയിരുന്നു. എറണാകുളം റേഞ്ച് ഡി.ഐ.ജി മാർച്ച് 29ന് പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായാണ് തിങ്കളാഴ്ച വൈകിട്ട് കള്ളുഷാപ്പിന് മുമ്പിൽ പ്രതിയെ കണ്ടത്.

Tags:    
News Summary - Man arrested for violating Kappa law; taken into custody in front of toddy shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.