പാലക്കാട്: നേപ്പാൾ സ്വദേശികളായ രമേഷ് ധാമിക്കും അനിഷക്കും നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ഇവർ വയനാട്ടിലെ കുഞ്ഞോമിൽ താമസിച്ചതിനുള്ള രേഖകളാണ് നഷ്ടപരിഹാരം ലഭ്യമാകാൻ വേണ്ടത്. അവ ലഭ്യമല്ലാത്ത സാഹചര്യത്തിൽ എന്തു ചെയ്യാനാകുമെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലുണ്ടായ ദിവസം തന്നെയാണ് കുഞ്ഞോമിലും ഉരുൾപൊട്ടിയത്.
ആ ഉരുളിലാണ് രമേഷിന്റെയും അനിഷയുടെയും ഒന്നരവയസ്സുള്ള മകൻ കുശാൽ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണസർട്ടിഫിക്കറ്റിലും തല എവിടെയോ ഇടിച്ച പരിക്കും, ശ്വാസകോശത്തിൽ മണൽ കയറിയതിനെയുംതുടർന്നാണ് മരണമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകൾ മാത്രമാണ് തെളിവായി ഹാജരാക്കാനുള്ളത്. ആധാർ രേഖകളും കേരളത്തിലേതല്ല. നിലവിലെ രേഖകളും ജോലിനോക്കിയിരുന്ന ഫാമുടമയുടെ സാക്ഷ്യവും നഷ്ടപരിഹാരത്തിന് ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലാണ് രമേഷും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.