പാലക്കാട്: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കുറക്കുന്നതിനുവേണ്ടി റെയിൽവേ ചെന്നൈ-കൊല്ലം, മംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. ആഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, പത്ത് തീയതികളിൽ ചെന്നൈയിൽനിന്ന് ഉച്ചക്ക് 3.10ന് പുറപ്പെടുന്ന ട്രെയിൻ (06119) പിറ്റേദിവസം രാവിലെ 6.40ന് കൊല്ലത്ത് എത്തും. ആഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ കൊല്ലത്തുനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ട്രെയിൻ (06120) പിറ്റേദിവസം രാവിലെ 3.30ന് ചെന്നൈയിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ആഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 4, 6, 11,13 തീയതികളിൽ മംഗലാപുരത്തുനിന്നു രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. ആഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 5, 7, 12, 14 തീയതികളിൽ വൈകീട്ട് 5.15ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 6.30ന് മംഗലാപുരത്തെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ആഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, എട്ട് തീയതികളിൽ മംഗലാപുരത്തുനിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10.20ന് കൊല്ലത്ത് എത്തും. ആഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒമ്പത് തീയതികളിൽ കൊല്ലത്തുനിന്ന് വൈകീട്ട് 5.10ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 5.30ന് മംഗലാപുരത്തെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.