താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മനാമ: താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട സ്വദേശിയായ വിനയ കൃഷ്ണന്‍റെ (32) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് വൈകീട്ട് കൊച്ചിയിലേക്ക് തിരിച്ച വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. കഴിഞ്ഞ അഞ്ചു വർഷമായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്ന വിനായകനെ കഴിഞ്ഞ മാസം 23നാണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തൊഴിൽ വിസയിലാണ് ബഹ്റൈനിലെത്തിയതെങ്കിലും പിന്നീട് ഫ്രീ വിസയിലേക്ക് മാറിയിരുന്നു. വിനയ കൃഷ്ണൻ ഇതുവരെ അവധിക്കായി നാട്ടിൽ പോയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. വീട്ടുകാരുടെ ആവശ്യപ്രകാരം ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അതുല്യയാണ് വിനയ കൃഷ്ണന്‍റെ ഭാര്യ. ഹേമന്ത് ഒറ്റ മകനാണ്.

Tags:    
News Summary - Body of Pathanamthitta native found dead at residence brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-01 04:40 GMT