ശൈഖ് നാസർ കലാകാരന്മാർ സമ്മാനിച്ച ചിത്രത്തിൽ ഒപ്പുവെക്കുന്നു
മനാമ: പ്രാദേശിക യുവ കലാകാരന്മാരെ സ്വീകരിച്ച് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ. ബഹ്റൈനി യുവാക്കളായ കലാകാരന്മാർ തങ്ങൾ തയാറാക്കിയ ഒരു കൂട്ടം കലാസൃഷ്ടികൾ ശൈഖ് നാസറിന് മുന്നിൽ പ്രദർശിപ്പിക്കാനെത്തിയതായിരുന്നു.സ്വീകരണത്തിൽ കലാകാരന്മാരുടെ സർഗാത്മകതയെയും അഭിനിവേശത്തെയും ശൈഖ് നാസർ പ്രശംസിച്ചു. കലാമേഖലയിൽ രാജ്യത്തെ ഭാവി രൂപപ്പെടുത്താനുള്ള അവരുടെ കഴിവിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുവജനങ്ങളുടെ കഴിവുകളെ പിന്തുണക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ എല്ലാ പിന്തുണയും അറിയിച്ച ശൈഖ് നാസർ അവർ സമ്മാനിച്ച തന്റെ ചിത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.