മനാമ: ബഹ്റൈൻ മീഡിയ സിറ്റി നടത്തുന്ന 30 ദിവസം നീളുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി കേരള നേറ്റീവ് ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കായികവിനോദമായ നാടൻപന്തുകളി മത്സരം നടത്തുന്നു. ആഗസ്റ്റ് 15ന് വൈകീട്ട് മത്സരം ആരംഭിക്കും. ഒരു മാസം നീളുന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ സെപ്റ്റംബർ 26ന് നടക്കും. 27ന് ശനിയാഴ്ച കെ.എൻ.ബി.എ ഓണാഘോഷ പരിപാടിയിൽ സമ്മാനദാനം നടക്കും.
ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2025 ചെയർമാൻ സുധീർ തിരുനിലത്ത്, ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ ബിബിൻ വർഗീസ്, ചീഫ് കോഓഡിനേറ്റർ മണിക്കുട്ടൻ, സ്പോൺസർഷിപ് കമ്മിറ്റി ചെയർമാൻ ഇ.വി. രാജീവൻ എന്നിവർ ചേർന്ന് മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. കെ.എൻ.ബി.എ രക്ഷാധികാരി മോബി കുര്യാക്കോസ്, സെക്രട്ടറി ഷിജോ തോമസ്, ബിജു കൂരോപ്പട, ജനറൽ കൺവീനർ രഞ്ജിത്ത് കുരുവിള, ടൂർണമെൻറ് കൺവീനർ ജിതിൻ കെ. കുട്ടപ്പൻ, ജോയന്റ് കൺവീനർ പോൾ ജോൺ, ക്രിസ്റ്റി വി. ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. രജിസ്ട്രേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് എട്ടാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി രഞ്ജിത്ത് കുരുവിള 37345011, ജിതിൻ 33537945, പോൾ ജോൺ 38844077, ക്രിസ്റ്റി 35607452 എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.