മനാമ: അനധികൃത മയക്കുമരുന്ന് കടത്തിയതിന് രണ്ട് പ്രവാസികൾക്ക് ജീവപര്യന്തം തടവും 5,000 ദീനാർ വീതം പിഴയും വിധിച്ച് ബഹ്‌റൈൻ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി. മയക്കുമരുന്ന് വിൽക്കാനും ഉപയോഗിക്കാനും ഉദ്ദേശിച്ച് കൈവശം വെച്ചതിനും ചേർത്താണ് ശിക്ഷ. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ആദ്യ പ്രതി വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് ബഹ്‌റൈനിലേക്ക് കടത്തിക്കൊണ്ടുവന്ന ശേഷം രണ്ടാമത്തെ പ്രതിക്ക് വിതരണത്തിനായി കൈമാറിയെന്നാണ് ആന്റി-നാർക്കോട്ടിക് ഡയറക്ടറേറ്റ് നൽകുന്ന വിവരം. രാജ്യം വിടാൻ ശ്രമിക്കവെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ആദ്യ പ്രതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണങ്ങൾ രണ്ടാമത്തെ പ്രതിയിലേക്കും എത്തിച്ചു. ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കണ്ടെത്തി. ഇരുവരെയും ചോദ്യം ചെയ്യുകയും തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.