മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് (ശൂനോയോ) കൊടിയേറി. ആഗസ്റ്റ് ഒന്നുമുതൽ 15 വരെ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഗല്ഭ പ്രാസംഗികനും മലങ്കര മല്പാനുമായ റവ. ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകും.
എല്ലാ ദിവസവും വൈകീട്ട് സന്ധ്യാനമസ്കാരവും മധ്യസ്ഥ പ്രാർഥനയും നടക്കും. ആഗസ്റ്റ് 10,11,12 തീയതികളിൽ സന്ധ്യാനമസ്കാരം, കത്തീഡ്രൽ ക്വയറിന്റെ ഗാനശുശ്രൂഷ, തുടർന്ന് ധ്യാന പ്രസംഗവും നടക്കും. ആഗസ്റ്റ് 15ന് രാവിലെ 6.30ന് പ്രഭാതനമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും (സുറിയാനി ഭാഷയിൽ) നടത്തുമെന്ന് ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. തോമസ് കുട്ടി പി.എൻ, ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.