മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് യൂനിറ്റ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വന്ന് രക്തം ശേഖരിക്കുകയായിരുന്നു. അകാലത്തിൽ വിട്ട് പിരിഞ്ഞ ബി.ഡി.കെ സ്ഥാപകൻ വിനോദ് ഭാസ്കരന്റെ സ്മരണയോടെ നടത്തിയ ക്യാമ്പിൽ 75 പേര് രക്തം നൽകി. മാധ്യമ പ്രവർത്തകനും പ്രവാസി ഗൈഡൻസ് ഫോറം വർക്കിങ് ചെയർമാനുമായ പ്രദീപ് പുറവങ്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബി.ഡി.കെ ബഹ്റൈൻ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികളായ പ്രീതം ഷെട്ടി, സഞ്ജു ഷാനു, ഷിജിൻ രാജ്, ബി.ഡി.കെ ബഹ്റൈൻ പ്രസിഡന്റ് റോജി ജോൺ എന്നിവർ സംസാരിച്ചു. ചെയർമാൻ കെ.ടി. സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിബിൻ ജോയ്, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻവിളയിൽ എന്നിവർ സംസാരിച്ചു. ബി.ഡി.കെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കെ.വി, ടി.ജെ. ഗിരീഷ്, സുനിൽ മനവളപ്പിൽ, മിഥുൻ മുരളി, സലീന റാഫി, രേഷ്മ ഗിരീഷ്, ശ്രീജ ശ്രീധരൻ, സഹല ഫാത്തിമ, അശ്വിൻ രവീന്ദ്രൻ, അസീസ് പള്ളം, അബ്ദുൽ നാഫി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.