ഓണത്തിരക്ക്: ബംഗളൂരു-തിരുവനന്തപുരം നോർത്ത് റൂട്ടിൽ സ്പെഷൽ ട്രെയിൻ

പാലക്കാട്: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കുറക്കാൻ റെയിൽവേ ബംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ (06523/06524) അനുവദിച്ചു. ആഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 16 വരെ എല്ലാ തിങ്കളാഴ്ചയും വൈകീട്ട് 7.25ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്ക് 1.15ന് തിരുവനന്തപുരം നോർത്തിലെത്തും.

ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 16 വരെ എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് 3.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 8.30ന് ബംഗളൂരുവിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജങ്ഷൻ, കൊല്ലം, വർക്കല എന്നിവടങ്ങളിൽ സ്റ്റോപ്പുണ്ട്.

സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ -കൊല്ലം, കൊല്ലം - ചെന്നൈ, മംഗളൂരു-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി), തിരുവനന്തപുരം നോർത്ത് -മംഗളൂരു, മംഗളൂരു-കൊല്ലം, കൊല്ലം -മംഗളൂരു റൂട്ടുകളിലായി ആകെ 28 സർവിസുകളാണ് നടത്തുക.

Tags:    
News Summary - Onam: Special train on Bengaluru-Thiruvananthapuram North route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.