തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വത്തിൽ ശനിയാഴ്ച തലസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് നടക്കും. തമ്പാനൂർ അപ്പോളോ ഡിമോറയിൽ നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക് രംഗത്തെ പ്രമുഖരും മുന്‍ വി.സിമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷം മുന്‍കൈയെടുത്ത് ജനകീയ വിഷയത്തിൽ കോണ്‍ക്ലേവ് നടത്തുന്നത്. സംസ്ഥാനത്തുനിന്നുള്ള വിദ്യാർഥികളുടെ പലായനവും കേരളത്തിലെ പല കോഴ്സുകളിലും വിദ്യാർഥികള്‍ ഇല്ലാത്തതിനുള്ള കാരണങ്ങളും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയാകും. തൊഴില്‍ സ്വഭാവം മാറുന്നതിന് അനുസരിച്ച് എന്തൊക്കെ കോഴ്സുകളാണ് കൊണ്ടുവരേണ്ടതെന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കും.
ഡോ. ഫിലിപ് ജി. അൽട്ട്ബാക്, ഡോ. മനീഷ പ്രിയം, ഡോ. മാത്യൂ വിറ്റെൺസ്റ്റൻ, ഡോ. ജാൻസി ജെയിംസ്, ഡോ. പി.കെ. അബ്ദുൽ അസീസ്, ഡോ. കുഞ്ചെറിയ പി. ഐസക്, ഡോ. ഖാദർ മങ്ങാട്, ഡോ. ജി. ഗോപകുമാർ, ഡോ. ജെ. പ്രഭാഷ്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
യു.ഡി.എഫ് നിയോഗിച്ച ഹെല്‍ത്ത് കമീഷന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കോണ്‍ക്ലേവ് ആഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നടക്കുമെന്നും വി.ഡി. സതീശൻ, അടൂർ പ്രകാശ്, ജ്യോതികുമാർ ചാമക്കാല എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.