പി.ജി, ബി.എഡ്
സര്‍വകലാശാലുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാലാ ഫീസ് ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം നാലിനു മുന്‍പ് ഓണ്‍ലൈനില്‍ അടയ്ക്കണം. സ്ഥിര പ്രവേശനം എടുക്കുന്നവര്‍ കോളജുകളില്‍ നേരിട്ടെത്തി ട്യൂഷന് ഫീസും അടക്കണം. താത്കാലിക പ്രവേശനം എടുക്കുന്നവര്‍ ഓണ്‍ലൈനില്‍ ഇതിനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ നിശ്ചിത സമയപരിധിക്കുള്ളില്‍ കോളജുകള്‍ക്ക് ഇമെയിലില്‍ നല്കിയാല് മതിയാകും.
ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. നിശ്ചിത സമയപരിധിക്കു മുന്‍പ് സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്ട്മെന്റ് ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്റ് റദ്ദാകും. പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കണ്ഫര്മേഷന് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. പ്രവേശനം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിന് കണ്ഫര്മേഷന് സ്ലിപ്പ് ആവശ്യമാണ്.
ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലെയും കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലെയും റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റുകളില്‍ നിന്നുമുള്ള പ്രവേശനം ഓഗസ്റ്റ് 11നകം പൂര്‍ത്തീകരിക്കണം. താത്കാലിക പ്രവേശനമെടുക്കുന്നവര്‍ക്ക് ആഗസ്റ്റ് ആറിന് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടാകും.
ഓണേഴ്സ് ബിരുദം
അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ താത്കാലിക പ്രവേശനം എടുത്തവരും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചവരും ഇന്ന്(ആഗസ്റ്റ് 2) വൈകുന്നേരം നാലിനു മുമ്പ് സ്ഥിര പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥിര പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്സി ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്റ് ഡയറ്റെറ്റിക്സ് (പിജിസിഎസ്എസ്, 2023 അഡ്മിഷന് തോറ്റവര്‍ക്കുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ആഗസ്റ്റ് 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2014 മുതല്‍ 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ആഗസ്റ്റ് 18 മുതല്‍ നടക്കും. ആറാം സെമസ്റ്റര്‍ ബിടെക്ക് (പുതിയ സ്കീം-2010 മുതലുള്ള അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ആഗസ്റ്റ് 18 മുതല്‍ നടക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എം.എഡ് സ്പെഷല്‍ എജ്യുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി 2023 അഡ്മിഷന് റഗുലര്‍ ജൂലൈ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 22ന് രാവിലെ 10ന് മൂവാറ്റുപുഴ നിര്‍മല സദന് ട്രെയിനിംഗ് കോളേജ് ഫോര്‍ സ്പെഷ്യല്‍ എജ്യുക്കേഷനില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎഡ് സ്പെഷ്യല്‍ എജ്യുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി 2024 അഡ്മിഷന് റഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 22ന് ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ, നിര്‍മല സദന് ട്രെയിനിങ് കോളജ് ഫോര്‍ സ്പെഷല്‍ എജ്യുക്കേഷനില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.