മാർ ജോസഫ് പാംപ്ലാനി

‘നി​ര്‍ബ​ന്ധി​ത മ​ത​പ​രി​വ​ര്‍ത്ത​ന​മെ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കാ​ന്‍ ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ ശ്ര​മി​ക്കു​ന്നു’; ‘കാ​സ’ക്കെതിരെ വീണ്ടും ജോസഫ് പാംബ്ലാനി

ക​ണ്ണൂ​ർ: ക്രി​സ്ത്യ​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ‘കാ​സ’ക്കെതിരെ (ക്രി​സ്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ന്‍ഡ് അ​ല​യ​ന്‍സ് ഫോ​ര്‍ സോ​ഷ്യ​ല്‍ ആ​ക്ഷ​ൻ) രൂക്ഷ വിമർശനവുമായി ത​ല​ശ്ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ത​ല​ശ്ശേ​രി, ക​ണ്ണൂ​ർ, കോ​ട്ട​യം രൂ​പ​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യവെയാണ് പരോക്ഷ വിമർശനം നടത്തിയത്.

നി​ര്‍ബ​ന്ധി​ത മ​ത​പ​രി​വ​ര്‍ത്ത​ന​മെ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കാ​ന്‍ ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണെന്ന് ബി​ഷ​പ് പാം​പ്ലാ​നി പറഞ്ഞു. അ​ത്ത​രം സം​ഘ​ട​ന​ക​ളെ നി​ല​ക്ക് നി​ര്‍ത്താ​ന്‍ സ​ര്‍ക്കാ​റി​ന് ക​ഴി​യു​ന്നി​ല്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ അസ്ഥാനത്ത് ഉയർത്താനും അതിന്‍റെ പേരിൽ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനുമുള്ള സാഹചര്യം ഇവിടെ സംജാതമാക്കുന്നതെന്നും ജോ​സ​ഫ് പാം​പ്ലാ​നി വ്യക്തമാക്കി.

രാ​ജ്യ​ത്ത് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​മ്പോ​ള്‍ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ല്‍ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യ​ല്ലാ​തെ ത​ങ്ങ​ളാ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ല്‍ നീ​തി നി​ഷേ​ധി​ക്കു​മ്പോ​ള്‍ തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​ക​യ​ല്ലാ​തെ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? നി​ര്‍ബ​ന്ധി​ത മ​ത​പ​രി​വ​ര്‍ത്ത​നം എ​ന്ന് നാ​ഴി​ക​ക്ക് നാ​ല്‍പ​തു​വ​ട്ടം വി​ളി​ച്ചു​ കൂ​വി​യാ​ല്‍ അ​ത് നി​ര്‍ബ​ന്ധി​ത മ​ത​പ​രി​വ​ര്‍ത്ത​ന​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വാ​ക്കു​ക​ള്‍ പോ​ലും കാ​റ്റി​ല്‍ പ​റ​ത്തി ഛത്തി​സ്ഗ​ഢ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​ഗൂ​ഢ​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യ​ഹ​ര​ജി​യെ എ​തി​ര്‍ത്ത​ത്. അ​മി​ത് ഷാ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​തും സ​ര്‍ക്കാ​ര്‍ ജാ​മ്യ​ത്തെ എ​തി​ര്‍ക്കി​ല്ല എ​ന്നു​പ​റ​ഞ്ഞ​തും വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​ത്.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജാ​മ്യ​ഹ​ര​ജി എ​തി​ര്‍ത്ത​ത് അ​ങ്ങേ​യ​റ്റം ദുഃ​ഖ​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണ്. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു​വെ​ന്നും ജോ​സ​ഫ് പാം​പ്ലാ​നി വ്യക്തമാക്കി.

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും എതിരെ മാ​ർ ജോ​സ​ഫ് പാം​ബ്ലാ​നി കഴിഞ്ഞ ദിവസും രൂക്ഷ വിമർശനം നടത്തിയിരുന്നു. ഏ​തെ​ങ്കി​ലും നേ​താ​ക്ക​ൾ വ​ന്ന് കേ​ക്കും ല​ഡു​വും ത​ന്നാ​ൽ ക്രൈ​സ്ത​വ സ​ഭാ​നേ​താ​ക്ക​ൾ സു​വി​ശേ​ഷ​ത്തി​ലെ ആ​ദ​ർ​ശം മ​റ​ക്കു​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നാണ് പാം​ബ്ലാ​നി പറഞ്ഞത്.

തെ​റ്റി​നെ തെ​റ്റെ​ന്ന്​ വി​ളി​ക്കാ​നു​ള്ള ആ​ർ​ജ​വം ക്രൈ​സ്ത​വ ​സ​മൂ​ഹം ആ​ർ​ക്കും പ​ണ​യം​വെ​ച്ചി​ട്ടി​ല്ലെ​ന്ന്​ രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൾ മ​ന​സ്സി​ലാ​ക്ക​ണം. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പി​ൻ​വ​ലി​ക്ക​ണം.

ആ​രു​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി ആ​തു​ര​ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​ത്​ എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടേ​ണ്ട കു​റ്റ​മാ​ണെ​ങ്കി​ൽ ലോ​ക​മു​ള്ളി​ട​ത്തോ​ളം കാ​ലം ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​ർ അ​ത് ചെ​യ്തു​ കൊ​ണ്ടേ​യി​രി​ക്കും. കാ​ലം മാ​പ്പു​ന​ൽ​കാ​ത്ത ക്രൂ​ര​ത​യാ​ണ് സ​ന്യാ​സി​നി​മാ​രോ​ട് ഛത്തി​സ്ഗ​ഢ്​ സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും മാ​ർ പാം​ബ്ലാ​നി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Mar Joseph Pamplany against against 'CASA'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-02 06:54 GMT