നിരക്കുകൾ കുത്തനെ കൂട്ടി റവന്യൂ വകുപ്പ്

തിരുവനന്തപുരം: അധിക വിഭവസമാഹരണം എന്ന പേരിൽ നികുതിയേതര വരുമാനം വർധിപ്പിക്കാൻ വിവിധ ഫീസുകൾ, പിഴകൾ, സർവിസ് ചാർജുകൾ എന്നിവ റവന്യൂ വകുപ്പ് കുത്തനെ കൂട്ടി.

പോക്കുവരവ് ഫീസ്, ഡിമാന്‍റ് നോട്ടീസ് ഫീസ്, സർവേ ചാർജ്, ഡിമാർക്കേഷൻ ചാർജ് (അതിർത്തി നിർണയിക്കൽ), റീ സർവേ ചാർജ് എന്നിവയുടെ നിരക്കുകളാണ് വർധിപ്പിച്ചത്. പോക്കുവരവ് ഫീസ് 50 ആറിന് മുകളിൽ ഒരു ഹെക്ടർ വരെ 500 രൂപ ആയിരുന്നത് 600 രൂപയാക്കി. ഒരു ഹെക്ടറിന് മുകളിൽ രണ്ടു ഹെക്ടർ വരെ 700 രൂപ ആയിരുന്നത് 1000 രൂപയാക്കി. രണ്ട് ഹെക്ടറിന് മുകളിൽ 1000 രൂപയായിരുന്നത് 1500 രൂപയാക്കി.

ഡിമാന്‍റ് നോട്ടീസിന് 85 രൂപയായിരുന്നത് 100 രൂപയാക്കി. സർവേ ചാർജും - റീ സർവേ ചാർജും 255ൽനിന്ന് 300 രൂപയാക്കിയും ഡിമാർക്കേഷൻ ഫീസ് 80ൽ നിന്ന് 100 രൂപയാക്കിയും വർധിപ്പിച്ചു. റവന്യൂ ഫീസുകളിൽ വർധന വരുത്തി വരുമാനം കൂട്ടാൻ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.

Tags:    
News Summary - Revenue Department increases rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.