ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; രണ്ട്‌ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട്‌ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റമുണ്ട്.

ആഗസ്‌റ്റ്‌ രണ്ട്‌, മൂന്ന്‌, ആറ്‌, ഒമ്പത്‌, 10 തീയതികളിൽ പാലക്കാട്ടുനിന്ന്‌ എറണാകുളം ജങ്ഷനിലേക്കുള്ള മെമുവും (ട്രെയിൻ നമ്പർ 66609) തിരികെയുള്ള ട്രെയിനും (66610) പൂർണമായി റദ്ദാക്കി. തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ മംഗളൂരുവിലേക്കുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ആഗസ്‌റ്റ്‌ രണ്ട്‌, ഒമ്പത്‌ തീയതികളിൽ 45 മിനിറ്റ് വൈകി തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ വൈകീട്ട്‌ 4.50നാണ് പുറപ്പെടുക.

ജൂലൈ 31, ആഗസ്‌റ്റ്‌ ഒന്ന്‌, ഏഴ്‌, എട്ട്‌ തീയതികളിൽ ഗോരഖ്‌പൂരിൽനിന്ന്‌ പുറപ്പെടുന്ന ഗോരഖ്‌പൂർ ജങ്ഷൻ- തിരുവനന്തപുരം നോർത്ത്‌ രപ്‌തിസാഗർ എക്‌സ്‌പ്രസ്‌ യാത്രാമധ്യേ നൂറു മിനിറ്റ് വരെ വൈകിയേക്കും. ആഗസ്‌റ്റ്‌ രണ്ട്‌, മൂന്ന്‌, ആറ്‌, ഒമ്പത്‌, 10 തീയതികളിൽ കണ്ണൂരിൽ നിന്ന്‌ പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്‌സ്‌പ്രസ്‌ യാത്രാമധ്യേ 90 മിനിറ്റും, ആഗസ്‌റ്റ്‌ നാലിന്‌ ഇൻഡോറിൽ നിന്ന്‌ പുറപ്പെടുന്ന ഇൻഡോർ ജങ്ഷൻ - തിരുവനന്തപുരം നോർത്ത്‌ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 90 മിനിറ്റും, ആഗസ്‌റ്റ്‌ രണ്ടിനും ഒമ്പതിനും മംഗളൂരു സെൻട്രലിൽ നിന്ന്‌ പുറപ്പെടുന്ന മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ യാത്രാ മധ്യേ 55 മിനിറ്റും,

ആഗസ്‌റ്റ്‌ ഒന്ന്‌, എട്ട്‌ തീയതികളിൽ സെക്കന്ദരാബാദ്‌ ജങ്ഷനിൽ നിന്ന്‌ പുറപ്പെടുന്ന സെക്കന്ദരാബാദ്‌ ജങ്ഷൻ- തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്‌പ്രസ്‌ യാത്രാമധ്യേ 60 മിനിറ്റും, ജൂലൈ 31, ആഗസ്‌റ്റ്‌ ഏഴ്‌ തീയതികളിൽ പോർബന്ദറിൽനിന്ന്‌ പുറപ്പെടുന്ന പോർബന്ദർ- തിരുവനന്തപുരം നോർത്ത്‌ എക്‌സ്‌പ്രസ്‌ യാത്രാമധ്യേ 45 മിനിറ്റും, ആഗസ്‌റ്റ്‌ എട്ടിന്‌ പാലക്കാട് ജങ്ഷനിൽ നിന്ന്‌ പുറപ്പെടുന്ന പാലക്കാട് ജങ്ഷൻ- എറണാകുളം ജങ്ഷൻ മെമു യാത്രാമധ്യേ 45 മിനിറ്റും, ആഗസ്‌റ്റ്‌ മൂന്നിന്‌ ധൻബാദ്‌ ജങ്ഷനിൽ നിന്ന്‌ പുറപ്പെടുന്ന ധൻബാധ്‌ ജങ്ഷൻ- ആലപ്പുഴ എക്‌സ്‌പ്രസ്‌ യാത്രാമധ്യേ 35 മിനിറ്റും വൈകിയേക്കും. 

Tags:    
News Summary - Train service canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.