കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഉമ്മറിന്റെ മൃതദേഹം കാണാൻ എടത്തനാട്ടുകര
എം.ഇ.എസ് പടിയിൽ എത്തിയ ജനക്കൂട്ടം
അലനല്ലൂർ: ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട എടത്തനാട്ടുകര എം.ഇ.എസ് പടിയിൽ താമസിക്കുന്ന വാലിപറമ്പിൽ ഉമ്മറിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സാമൂഹിക പ്രവർത്തകനും പഴയകാല ഫുട്ബാൾ കളികാരനുമായ ഉമറിന്റെ വിയോഗം നാടിന് താങ്ങാൻ കഴിയുന്നതിലുമപ്പുറമായി. നൂറുകണക്കിനളുകളാണ് അവസാനമായി ഉമ്മറിനെ ഒരുനോക്ക് കാണാനും അനുശോചനം രേഖപ്പെടുത്താനും ഒഴുകിയെത്തിയത്.
എടത്തനാട്ടുകര ചലഞ്ചേഴ്സ് ഫുട്ബാൾ മത്സരങ്ങളിലെല്ലാം ആവേശ സാനിധ്യമായിരുന്നു ഉമ്മർ. മികച്ച കർഷകാനായ അദ്ദേഹം സ്വന്തംപറമ്പിലെ കൃഷി അധികവും ഒറ്റക്ക് തന്നെയാണ് ജോലി ചെയ്ത് തീർക്കുന്നത്. 70 വയസ്സിലും ആറ് കിലോമീറ്റർ അകലെയുള്ള മലമുകളിലെ സ്ഥലത്ത് മിക്ക ദിവസങ്ങളിലും പോയിവരുന്നു.
കൃഷികളെല്ലാം ആനകൾ നശിപ്പിച്ചിട്ടുണ്ടങ്കിലും കുറച്ച് റബർ മരം മാത്രമാണള്ളത്. അത് ടാപ്പ് ചെയ്താണ് അദ്ദേഹം ഉപജീവനം നടത്തിവരുന്നത്. പാലക്കാട് ഗവ. ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഉച്ചക്ക് ഒന്നിന് വീട്ടിൽ മൃദദേഹം എത്തി. രണ്ട് മണിയോടെ കോട്ടപ്പള്ള ദാറുസ്സലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.