അലനല്ലൂർ: എടത്തനാട്ടുകരയിൽ പടർന്നു പിടിച്ച മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കണ്ടെത്തി. കോട്ടപ്പള്ളയിലും പരിസര പ്രദേശങ്ങളിലും സൈക്കിളിൽ ശീതളപാനീയം കുടിച്ചവരിൽ നിന്നാണ് രോഗം പടരാനിടയായതെന്നാണ് പ്രാഥമിക കണ്ടത്തൽ. ശീതള പാനീയം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന കിണറിലെ വെള്ളം പരിശോധിച്ചപ്പോൾ മലിനമാണെന്ന് കണ്ടെത്തി. കോട്ടപ്പള്ള വാർഡിലെ നാന്നാം പള്ളിയാലിലുള്ള കിണറിലെ വെള്ളത്തിലാണ് അണുക്കളെ കണ്ടെത്തിയത്. ശീതള പാനീയ കച്ചവടം ആരോഗ്യ പ്രവർത്തകൾ ഇടപ്പെട്ട് നിർത്തി.
രോഗം പടരാതിരിക്കാൻ ബ്ലോക്കിലെ മറ്റ് ആരോഗ്യ പ്രവർത്തകരുടെ സേവനവും എടത്തനാട്ടുകരയിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടപ്പള്ളയിലെ ക്ലിനിക്കുകളിലുള്ള ജീവനകാരിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. സമീപ കിണറുകളിലെ വെള്ളവും പരിശോധനക്കയച്ചു. ജലാശയങ്ങളിൽ ക്ലോറിനേഷനും ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനും പുറമെ കോട്ടപ്പള്ളയിൽ മഞ്ഞപ്പിത്ത രോഗ നിർണയ മെഡിക്കൽ ക്യാമ്പ് നടത്തി. 94 പേരിൽ 61 പേരുടെ രക്ത സാമ്പിളുകൾ പരിശോധനക്കയച്ചു. രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു.
ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ജിഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അക്ബർ പാറോക്കോട്, ഡോ.സോഫിയ ബഷീർ, ഡോ. സിദ്ദീക്ക് അബ്ദുൽ ജമാൽ, എച്ച്.ഐ സിന്ധു കെ. പിള്ള, ആരോഗ്യ പ്രവർത്തകരായ സ്വപ്നൻ, കെ.പി. അബ്ദുൽ ജലീൽ, എം.പി.അനുഷ, കെ.യു. ശരണ്യ, അശ്വതി, സ്മിത, അക്ഷയ, ഫർഹ, ചിഞ്ചു, നേഹ, ജിസ്ന, രവിത, ഷാജഹാൻ, കെ. ജുമൈല, വി. പ്രസന്ന കുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.